അനുബന്ധ വാര്‍ത്തകള്‍
- അമ്മയെ പോലെ സുന്ദരി, ഗ്ലാമർ ലുക്കിൽ കുഞ്ഞാറ്റ: ചിത്രങ്ങൾ വൈറൽ
- 'ഇവിടെനിന്ന് രക്ഷപ്പെടുക മാത്രമേ വഴിയുള്ളൂ',അപ്പാര്‍ട്ട്മെന്റില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് നടി കനിഹ
- 'ആഗ്രഹിച്ചതൊക്കെ വാങ്ങിത്തന്ന അമ്മൂമ്മ', ഇന്ന് വീല്‍ചെയറില്‍, ഓര്‍മ്മകള്‍ പങ്കുവെച്ച് നവ്യ നായര്‍
- മിഷോങ് ചുഴലിക്കാറ്റ്, 10 ലക്ഷം രൂപ നല്കി സൂര്യയും കാര്‍ത്തിയും
- സിനിമയാകെ സ്ത്രീവിരുദ്ധം, വയലൻസിന്റെ അങ്ങേയറ്റമെന്ന് വിമർശനം, പക്ഷേ റെക്കോർഡ് കളക്ഷനുമായി മുന്നേറി ആനിമൽ
സസ്പെന്‍സ് പൊളിക്കാതെ പെല്ലിശ്ശേരി; മലൈക്കോട്ടൈ വാലിബന് ടീസര്‍ കാണാം
ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്
മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന 'മലൈക്കോട്ടൈ വാലിബന്' ടീസര്‍ റിലീസ് ചെയ്തു. ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. മരണ മാസ് ലുക്കിലാണ് മോഹന്‍ലാലിനെ ടീസറില്‍ കാണുന്നത്. മോഹന്‍ലാലിന്റെ ഡയലോഗ് ഡെലിവറി തന്നെയാണ് ടീസറിലെ ശ്രദ്ധാകേന്ദ്രം.
'കണ്‍കണ്ടത് നിജം..കാണാത്തത് പൊയ്..നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോറത് നിജം' എന്ന ഡയലോഗിന്റെ ഒപ്പം മോഹന്‍ലാലിന്റെ ലുക്ക് കൂടി പ്രേക്ഷകരെ കാണിക്കുമ്പോള്‍ വരാനിരിക്കുന്നത് വമ്പന്‍ സിനിമ തന്നെയാണെന്ന സൂചനയാണ് ലഭിക്കുന്നത്. പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതവും ടീസറിന്റെ ശ്രദ്ധാകേന്ദ്രമാണ്.
ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്. ഗോവിന്ദും ദീപു രാജും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസിനെത്തും. ജനുവരി 25 നാണ് ചിത്രത്തിന്റെ റിലീസ്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസും സെഞ്ച്വറി ഫിലിംസും ചേര്‍ന്നാണ് നിര്മാണ്. മോഹന്‍ലാല്‍ രണ്ട് ഗെറ്റപ്പില്‍ ചിത്രത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.