മലൈക്ക അറോറയ്‌ക്ക് വാഹനാപകടത്തിൽ പരിക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അഭിറാം മനോഹർ| Last Modified ഞായര്‍, 3 ഏപ്രില്‍ 2022 (10:46 IST)
നടി മലൈക്ക അറോറയ്ക്ക് വാഹനാപകടത്തിൽ പരിക്ക്. നവി മുംബൈയിലെ അപ്പോള ആശുപത്രിയിൽ പ്രവേശിപ്പിച്ച അവരുടെ പരിക്ക് നിസാരമാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.പുണെയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് മലൈക്കയുടെ കാര്‍ അപകടത്തില്‍പ്പെട്ടത്.

നടിക്ക് നിസാര പരിക്ക് മാത്രമാണുള്ളതെന്നും അവരുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നുവെന്നും സഹോദരി അമൃത മാധ്യമങ്ങളോട് പറഞ്ഞു.തിങ്കളാഴ്ച ആശുപത്രി വിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സഹോദരി വ്യക്തമാക്കി.മുംബൈ - പുണെ എക്‌സ്പ്രസ് വേയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം. മൂന്ന് വാഹനങ്ങളും ഭാഗികമായി തകർന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :