തമിഴ്‌നാട്ടില്‍ ട്രക്ക് കൊക്കയില്‍ വീണ് ഏഴുപേര്‍ക്ക് ദാരുണാന്ത്യം; 14 പേര്‍ക്ക് പരിക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 2 ഏപ്രില്‍ 2022 (17:34 IST)
തമിഴ്‌നാട്ടില്‍ ട്രക്ക് കൊക്കയില്‍ വീണ് ഏഴുപേര്‍ക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ തിരുപ്പത്തൂര്‍ ജില്ലയിലാണ് അപകടം. സംഭവത്തില്‍ 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടമായതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. വാര്‍ത്താ എജന്‍സിയായ പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :