ദിലീപിന് വേണ്ടി പ്രമുഖ നടിയുടെ ഇടപെടല്‍; ചോദ്യം ചെയ്യലിനായി താരത്തെ ഗള്‍ഫില്‍ നിന്ന് വിളിച്ചുവരുത്തിയേക്കും !

രേണുക വേണു| Last Modified ഞായര്‍, 3 ഏപ്രില്‍ 2022 (09:59 IST)

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ സഹായിക്കാന്‍ മലയാള സിനിമാ രംഗത്തെ കൂടുതല്‍ പേര്‍ ഇടപെട്ടതായി റിപ്പോര്‍ട്ട്. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ഗള്‍ഫിലുള്ള മലയാളത്തിലെ പ്രമുഖ നടി ശ്രമിച്ചുവെന്ന് കണ്ടെത്തല്‍. ഈ നടിയോട് ഉടന്‍ തന്നെ ഗള്‍ഫില്‍ നിന്ന് കേരളത്തിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.

അതേസമയം, കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെയും സഹോദരിയുടെ ഭര്‍ത്താവ് സുരാജിനെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണസംഘം. അടുത്ത ദിവസങ്ങളില്‍ തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :