ഒരേ ദിവസം റിലീസ് പ്രഖ്യാപിച്ച് ടോവിനോയും നിവിന്‍പോളിയും, ബിഗ് സ്‌ക്രീനുകളിലേക്ക് 'ഡിയര്‍ ഫ്രണ്ട്' 'തുറമുഖം'!

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 1 ജൂണ്‍ 2022 (17:17 IST)

നേരത്തെ ജൂണ്‍ മൂന്നിന് റിലീസ് പ്രഖ്യാപിച്ച നിവിന്‍ പോളി ചിത്രം തുറമുഖം ജൂണ്‍ 10 ലേക്ക് റിലീസ് മാറ്റിയിരുന്നു. നേരത്തെ ഇതേ ദിവസം റിലീസ് പ്രഖ്യാപിച്ച ടോവിനോ ചിത്രമാണ് 'ഡിയര്‍ ഫ്രണ്ട്'.


ബോക്സോഫീസില്‍ ടോവിനോ-നിവിന്‍ പോളി സൗഹൃദ പോരാട്ടത്തിന് മലയാളി പ്രേക്ഷകര്‍ സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ്.

ടോവിനോ തോമസും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ഡിയര്‍ ഫ്രണ്ട്.നടന്‍ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമ അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് സിനിമ പറയുന്നത്.

1940 കളില്‍ നിലവിലുണ്ടായിരുന്ന 'ചാപ്പ' സമ്പ്രദായത്തിനെതിരായ പോരാട്ടത്തെക്കുറിച്ചാണ് ഈ രാജീവ് രവി ചിത്രം തുറമുഖം പറയുന്നത്. അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, നിമിഷ സജയന്‍ എന്നിവര്‍ ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.ജോജു ജോര്‍ജ്,പൂര്‍ണിമ ഇന്ദ്രജിത്ത്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെയും വലിയ പ്രാധാന്യത്തോടെ ടീസറില്‍ ഉള്‍പ്പെടുത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :