‘ഹൈടെക് പാട്ടെന്നാല്‍ കോപ്പിയടി; വിവാഹം കഴിച്ചത് 14 വര്‍ഷത്തെ ലിവിംഗ് ടുഗതറിന് ശേഷം’

Last Updated: ചൊവ്വ, 19 നവം‌ബര്‍ 2019 (19:04 IST)
സൗഹൃദത്തിലൂടെ കയറി വന്ന ഗായകനാണ് താന്‍. ഇപ്പോഴും ആ സൗഹൃദങ്ങളിലൂടെയാണ് താന്‍ വളരുന്നത്. താന്‍ പാട്ടുകാരനാകണം എന്നത് തന്റെ വീട്ടുകാരേക്കാള്‍ കൂടുതല്‍ ആഗ്രഹിച്ചത് കൂട്ടുകാരാണ്. പ്രത്യേകിച്ച് പ്രിയദര്‍ശന്‍. അങ്ങനെയൊരു ചങ്ങാതിയെ കിട്ടിയതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്നും ശ്രീകുമാര്‍ പറഞ്ഞു.
 
കോളേജ് പഠനകാലത്താണ് മോഹന്‍ലാലിനെ പരിചയപ്പെടുന്നത്. തിരുവനന്തപുരം ടാഗോള്‍ തിയറ്ററില്‍ നടക്കുന്ന റോസ്‌ജേ എന്ന പരിപാടി കാണാന്‍ പോയ സമയത്താണ് ലാലിനെ പരിചയപ്പെട്ടത്. ഭംഗിയുള്ള പെണ്‍പിള്ളേരെ കാണാന്‍ പറ്റുമല്ലോ എന്നതുകൊണ്ടാണ് ആ പരിപാടിക്ക് ഞങ്ങള്‍ സ്ഥിരമായി പോയിരുന്നത്. ലാല്‍ അന്ന് എംജി കോളേജിലെ ഗുസ്തി താരമാണ്.
 
മോഹന്‍ലാലിന്റെ ശബ്ദവുമായുള്ള സാമ്യം അനുഗ്രഹമായാണ് കാണുന്നത്. 'എനിക്കുവേണ്ടി ശ്രീക്കുട്ടന്‍ പാടുമ്പോള്‍ ഭയങ്കര റിയാലിറ്റി തോന്നുന്നു' എന്ന് ലാല്‍ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ സാമ്യം കാരണം മമ്മൂട്ടിയുടെ പാട്ടുകള്‍ തനിക്ക് നഷ്ടമായിട്ടുണ്ടെന്നും ശ്രീകുമാര്‍ പറഞ്ഞു. അല്ലെങ്കിലും ദാസേട്ടന്‍ പാടിയാലാണ് മമ്മൂട്ടിക്ക് കൂടുതല്‍ ചേര്‍ച്ചയെന്ന് തനിക്കും തോന്നിയിട്ടുണ്ടെന്ന് ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു.
 
അടുത്ത പേജില്‍: ദാസേട്ടനെ ഫോണില്‍ കിട്ടും; സന്നിധാനന്ദനെ കിട്ടില്ല!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :