‘ഹൈടെക് പാട്ടെന്നാല്‍ കോപ്പിയടി; വിവാഹം കഴിച്ചത് 14 വര്‍ഷത്തെ ലിവിംഗ് ടുഗതറിന് ശേഷം’

Last Updated: ചൊവ്വ, 19 നവം‌ബര്‍ 2019 (19:04 IST)
ഹൈടെക് പാട്ടെന്നാല്‍ കോപ്പിയടിയാണെന്ന് പ്രശസ്ത ഗായകന്‍ എം ജി ശ്രീകുമാര്‍. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍. ''സിറ്റ്‌വേഷനുവേണ്ടി മാത്രമായി പാട്ടുണ്ടാക്കുമ്പോഴാണ് മോഷണം വേണ്ടിവരുന്നത്. അത്തരം പാട്ടുകളില്‍ മിക്കവയും മോഷണമാണ്. ഇംഗ്ലീഷ്, സ്പാനിഷ് പാട്ടുകള്‍ കേട്ട് നേരെയിങ്ങോട്ട് പകര്‍ത്തും. 'ഇന്‍സ്പയര്‍' ചെയ്തു എന്നാണ് ഇതിന് പറയുക. ഇത്തരം പാട്ടുകള്‍ക്കൊന്നും ആയുസ് കാണില്ല. ഈയിടെ ഒരു സംവിധായകന്‍ എന്നോട് പറഞ്ഞു, 'ഹൈടെക് ആയിട്ട് ഒരെണ്ണം വേണം' എന്ന്. ഞാന്‍ പറഞ്ഞു എനിക്ക് പറ്റില്ലെന്ന്. കാരണം അതുവേണമെങ്കില്‍ ഞാനും കോപ്പിയടിക്കേണ്ടി വരും.'' സംഗീതസംവിധാനത്തിലെ കോപ്പിയടിയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ശ്രീകുമാര്‍. 
 
തന്റെ വിവാഹജീവിതത്തെക്കുറിച്ചും ശ്രീകുമാര്‍ അഭിമുഖത്തില്‍ പറയുന്നു. താന്‍ സ്‌നേഹിച്ച ലേഖ നിര്‍ബന്ധത്തിനും സ്‌നേഹത്തിനും വഴങ്ങി കൂടെ വരികയായിരുന്നു. വേറെയാരു വന്നാലും ജീവിതം ശരിയാകില്ല എന്നു തോന്നിയതുകൊണ്ട് കൂട്ടുവിളിച്ചതാണ്. 14 വര്‍ഷമാണ് വിവാഹത്തിനു മുമ്പ്  'ലിവിംഗ് ടുഗതര്‍' ആയി ജീവിച്ചത്. അതുകഴിഞ്ഞ് നിയമപരമായി വിവാഹം കഴിച്ചു. ലേഖ തനിക്കു സമ്മാനിച്ചത് പുതിയൊരു ജീവിതമാണെന്നും ശ്രീകുമാര്‍ പറയുന്നു.
 
അടുത്ത പേജില്‍: സൌഹൃദത്തിലൂടെ വളര്‍ന്ന ഗായകന്‍ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :