കെ ആര്‍ അനൂപ്|
Last Modified ശനി, 5 ഫെബ്രുവരി 2022 (08:59 IST)
സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന 'വഴക്ക്' എന്ന ചിത്രത്തിലാണ് കനി കുസൃതി ഒടുവിലായി അഭിനയിച്ചത്.ടോവിനോ തോമസും സുദേവ് നായരും പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് താരം. മഞ്ജുവാര്യരെ പോലെ മറ്റൊരു നടിയെയും താന്‍ ഇത്രമാത്രം സ്‌നേഹിച്ചിട്ടില്ലെന്ന് കനി പറയുന്നു.
കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തില ഒരു സ്‌ക്രീന്‍ഷോട്ടും പങ്കുവെച്ചു കൊണ്ടാണ് കനി മഞ്ജുവിനെ കുറിച്ച് പറഞ്ഞത്.
'ഇതായിരിക്കും മാനസികാവസ്ഥ. ആഗ്രഹത്തിന്റെ കല. മഞ്ജു വാര്യര്‍ നിങ്ങളെപ്പോലെ ഒരു നടിയെയും സ്‌നേഹിച്ചിട്ടില്ല.'- കനികുസൃതി കുറിച്ചു.
ടി.കെ രാജീവ് കുമാറിന്റെ സംവിധാനത്തില്‍ 1999ല്‍ പുറത്തിറങ്ങിയ
സിനിമയാണ് കണ്ണെഴുതി പൊട്ടും തൊട്ട്. മഞ്ജുവിനെ കൂടാതെ തിലകന്‍,ബിജു മേനോന്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കാവാലം നാരായണ പണിക്കരുടെ വരികള്‍ക്ക് എം.ജി രാധാകൃഷ്ണനാണ് സംഗീതം ഒരുക്കിയത്. വണ്‍ റ്റൂ ക്രിയേഷന്‍സ് ആണ് ചിത്രം നിര്‍മ്മിച്ചത്.