ആദ്യത്തെ മലയാള-അറബിക് ചിത്രത്തിനായി മഞ്ജുവെത്തി, സ്വാഗതം ചെയ്ത് 'ആയിഷ' ടീം

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 25 ജനുവരി 2022 (11:09 IST)

ആദ്യത്തെ മലയാള-അറബിക് ചിത്രം 'ആയിഷ' ഒരുങ്ങുകയാണ്. മഞ്ജുവാര്യരെ സ്വാഗതം സ്വാഗതം ചെയ്ത അണിയറ പ്രവര്‍ത്തകര്‍. ഇതുവരെ കാണാത്ത പുതിയ രൂപത്തിലാണ് താരത്തെ കാണാനായത്.ടൈറ്റില്‍ കഥാപാത്രത്തെ മഞ്ജു തന്നെയാണ് അവതരിപ്പിക്കുന്നത്.

'ആയിഷ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മഞ്ജുവിന്റെ ജന്മദിനത്തിലാണ് പുറത്തിറങ്ങിയത്.നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകന്‍ സക്കറിയയാണ്. രചന ആഷിഫ് കക്കോടി.

ചിത്രീകരണം പൂര്‍ണമായും ഗള്‍ഫ് നാടുകളിലാണ്.മലയാളത്തിനും അറബിക്കിനും പുറമെ ഇംഗ്ലീഷിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :