അനുബന്ധ വാര്‍ത്തകള്‍
- കുറുപ്പിന് കിട്ടിയ സ്വീകാര്യത ഞെട്ടിച്ചു, ആന്റണി പെരുമ്പാവൂരിന്റെ മനസ് മാറി; മരക്കാറിന് തിയറ്ററുകളിലേക്കുള്ള വഴി തുറന്നത് ഇങ്ങനെ
- ദുല്‍ഖറിന്റെ 'കുറുപ്പ്' എങ്ങനെയുണ്ട് ? സിനിമ കണ്ടവര്‍ പറയുന്നു
- ദുല്‍ഖറിന്റെ ചെത്ത് ടീഷര്‍ട്ടിന്റെ വില രണ്ടര ലക്ഷത്തില്‍ കൂടുതല്‍ ! വില കേട്ട് ഞെട്ടി ആരാധകര്‍
- മലയാള സിനിമയ്ക്ക് വലിയൊരു പ്രതിസന്ധി മറികടക്കാന്‍ കാരണമായി കുറുപ്പ് മാറട്ടെ:അജു വര്‍ഗീസ്
- കുറുപ്പും കനകം കാമിനി കലഹവും, ദുല്‍ഖര്‍ സല്‍മാന്‍ നിവിന്‍ പോളി ചിത്രങ്ങളെക്കുറിച്ച് കുഞ്ചാക്കോ ബോബന് പറയുന്നു
കോവിഡിനെ അതിജീവിച്ച് മലയാള സിനിമയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്; കുറുപ്പ് ആദ്യദിനം നേടിയത് ആറുകോടി
കോവിഡിനെ അതിജീവിച്ച് മലയാള സിനിമ കുതിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിന് തിയറ്ററുകളില്‍ വന്‍ വരവേല്‍പ്പ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആയിരക്കണക്കിനു പേര്‍ തിയറ്ററുകളിലെത്തി. വെള്ളിയാഴ്ച കേരളത്തിലെ തിയറ്ററുകളിലും മള്‍ട്ടിപ്ലക്‌സുകളിലുമായി 505 സ്‌ക്രീനുകളിലാണ് കുറുപ്പ് റിലീസ് ചെയ്തത്. ആദ്യദിനത്തില്‍ മാത്രം 2000-ത്തിലേറെ പ്രദര്‍ശനങ്ങളാണ് നടന്നത്. ആദ്യദിനത്തില്‍ ആറുകോടിയിലേറെ രൂപ സിനിമയ്ക്ക് ലഭിച്ചതായാണ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ 'ഫിയോക്' നല്‍കുന്ന കണക്ക്. മിക്ക തിയറ്ററുകളിലും ആദ്യത്തെ മൂന്ന് ദിവസത്തേക്കുള്ള പ്രദര്‍ശനങ്ങളുടെ ടിക്കറ്റുകള്‍ പൂര്‍ണമായി വിറ്റുപോയി.