അനുബന്ധ വാര്‍ത്തകള്‍
- ചിരിക്കാന്‍ തയ്യാറായിക്കോളൂ..'വിഷ്ണു ഉണ്ണികൃഷ്ണ-ജോണി ആന്റണി ടീമിന്റെ 'സബാഷ് ചന്ദ്രബോസ്', ടീസര്‍
- 'കുറി'യുടെ 'പരസ്യ കാഴ്ച ദൃശ്യം' ! മനസ്സിലായില്ലേ? ട്രെയിലര്‍ ഇന്ന് എത്തും
- കൈ പൊള്ളിയത് നിലവിളക്കിലെ എണ്ണ വീണ്, പ്ലാസ്റ്റിക് സര്‍ജറിയൊന്നും വേണ്ട; ആശുപത്രി കിടക്കയില്‍ നിന്നുള്ള ചിത്രവുമായി വിഷ്ണു ഉണ്ണികൃഷ്ണന്‍
- ഷൂട്ടിങ്ങിനിടെ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ പൊള്ളലേറ്റു
- മരണ വീട്ടിലും ഇങ്ങനെ ചിരിപ്പിക്കാന്‍ പറ്റുമോ ?സബാഷ് ചന്ദ്രബോസ് ടീസര്‍
Kuri Movie Official Trailer: അടി-പിടി-സ്‌നേഹ സന്ദേശങ്ങള്‍ നിറഞ്ഞ; കുറിക്കു കൊള്ളുന്നൊരു സാധാരണ കഥ!
വിഷ്ണു ഉണ്ണികൃഷ്ണന്‍ ആദ്യമായി പോലീസ് യൂണിഫോമില്‍ എത്തുന്ന ചിത്രമാണ് 'കുറി'(kuri movie). ജൂലൈ 8-ന് റിലീസ് പ്രഖ്യാപിച്ച സിനിമയിലെ ട്രെയിലര്‍ ശ്രദ്ധ നേടുന്നു.
'ചൂടറിയാന്‍; ആദ്യം തീയറിയണം എന്നാണ് ഈ കുറി.. അടി-പിടി-സ്‌നേഹ സന്ദേശങ്ങള്‍ നിറഞ്ഞ; കുറിക്കു കൊള്ളുന്നൊരു സാധാരണ കഥ'- എന്ന് കുറിച്ചുകൊണ്ടാണ് നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ ട്രെയിലര്‍ പങ്കുവെച്ചത്.
കെ.ആര്‍.പ്രവീണ്‍ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൊക്കേഴ്‌സ് മീഡിയ&എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്നു.അതിഥി രവി, വിഷ്ണു ഗോവിന്ദന്‍, വിനോദ് തോമസ്, സാഗര്‍ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ഛായഗ്രഹണം സന്തോഷ് സി പിള്ള, എഡിറ്റിങ് - റഷിന്‍ അഹമ്മദ്. ബി.കെ.ഹരിനാരായണന്‍ വരികളെഴുതുന്ന ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് വിനു തോമസാണ്.