ജയിലിൽ നിന്നും ഇറങ്ങി പത്രസമ്മേളനം നടത്തിയിട്ടുണ്ട്, അന്നില്ലാത്ത പേടി ഇന്നുമില്ല: ഷൈൻ ടോം ചാക്കോ

അഭിറാം മനോഹർ| Last Modified ഞായര്‍, 3 ജൂലൈ 2022 (14:15 IST)
സിനിമയിലെ മികച്ച പ്രകടനങ്ങളിലൂറ്റെ ശ്രദ്ധേയനായ യുവതാരമാണ് ഷൈൻ ടോം ചാക്കോ. എന്നാൽ അടുത്തിടെ മാധ്യമപ്രവർത്തകരെ കണ്ട് ഇറങ്ങിയോടിയ ഷൈൻ ടോം ചാക്കോയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ മാധ്യമങ്ങളെ കണ്ട് പേടിച്ച് ഓടിയതല്ല താനെന്നും ഒരു എൻ്റർടൈന്മെൻ്റിന് വേണ്ടിയാണ് താൻ ഓടിയതെന്നുമാണ് ഷൈൻ ടോമിൻ്റെ പ്രതികരണം.

മാധ്യമപ്രവർത്തകരെ കണ്ട് പേടിച്ചാണോ താൻ ഓടിപോയത് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് ഷൈൻ മറുപടി നൽകിയത്. അറുപത് ദിവസം ജയിലിൽ കിടന്ന് ഇറങ്ങിയ പിറ്റേദിവസം പത്രസമ്മേളനം നടത്തിയിട്ടുണ്ട്. അന്നില്ലാത്ത പേടി ഇന്നുമില്ല. ഷൈൻ പറഞ്ഞു. പന്ത്രണ്ട് എന്ന സിനിമയുടെ ആദ്യ ഷോ കഴിഞ്ഞിറങ്ങിയപ്പോഴായിരുന്നു ഷൈൻ ഓടിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :