'എന്റെ കണ്‍മണി'; അമൃതയെ നെഞ്ചോട് ചേര്‍ത്ത് ഗോപി സുന്ദര്‍

രേണുക വേണു| Last Modified തിങ്കള്‍, 4 ജൂലൈ 2022 (10:32 IST)

ജീവിതപങ്കാളി അമൃത സുരേഷിനെ നെഞ്ചോടു ചേര്‍ത്ത് ഗോപി സുന്ദര്‍. ഇന്‍സ്റ്റഗ്രാമിലാണ് ഗോപി സുന്ദര്‍ പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്.'എന്റെ കണ്‍മണി' എന്ന അടിക്കുറിപ്പോടെയാണ് അമൃതയ്‌ക്കൊപ്പമുള്ള ചിത്രം ഗോപി പങ്കുവെച്ചത്. ഇരുവരുടേയും ചിത്രം ഇതിനകം വൈറല്‍ ആയിക്കഴിഞ്ഞു. ആരാധകരും സുഹൃത്തുക്കളുമുള്‍പ്പെടെ നിരവധി പേരാണു പ്രതികരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

അടുത്തിടെയാണ് തങ്ങള്‍ പ്രണയത്തിലാണെന്ന വിവരം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്‌നേഹവും പ്രാര്‍ഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :