അനുബന്ധ വാര്‍ത്തകള്‍
- ദിലീപും സിനിമ തിരക്കുകളിലേക്ക്, 'വോയ്സ് ഓഫ് സത്യനാഥന്‍' അപ്‌ഡേറ്റ്
- ദിലീപ്-ഹരിശ്രീ അശോകന് കൂട്ടുകെട്ടിലൊരു സിനിമ, സംവിധായകന് ഹരിശ്രീ അശോകന്, നിര്‍മ്മാതാവ് ദിലീപ് ?
- പരിചയമില്ലാത്ത ഒരാളുടെ കൂടെ ആരെങ്കിലും ഒരു പെണ്ണിനെ പറഞ്ഞയക്കുമോ? ദിലീപ് അങ്ങനെ ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നില്ല; നടിയെ ആക്രമിച്ച കേസില്‍ പ്രതികരണവുമായി മധു
- നയന്‍താരയുടെ കല്യാണത്തിന് ദിലീപ് എത്തി, വീഡിയോ
- ഹിറ്റ്ലറിലെ മമ്മൂട്ടി മുതല്‍ ഇന്‍സ്പെക്ടര്‍ ഗരുഡിലെ ദിലീപ് വരെ; മലയാളത്തിലെ ഏറ്റവും ടോക്സികും സ്ത്രീവിരുദ്ധരുമായ നായക കഥാപാത്രങ്ങള്‍
ദിലീപിന്റെ പുതിയ സിനിമ !'വോയ്സ് ഓഫ് സത്യനാഥന്‍' അപ്‌ഡേറ്റ്
ദിലീപിന്റെ പുതിയ ചിത്രമാണ് 'വോയ്സ് ഓഫ് സത്യനാഥന്‍'. റാഫി സംവിധാനം ചെയ്യുന്ന സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ ജൂലൈ ആദ്യവാരം ആരംഭിക്കും എന്നായിരുന്നു നേരത്തെ ലഭിച്ച വിവരം.ഈ മാസം പകുതി ആകുമ്പോള്‍ തുടങ്ങുമെന്ന് നിര്‍മ്മാതാവ് എന്‍ എം ബാദുഷ അറിയിച്ചു.
ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ.പി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. ചിത്രത്തില്‍ ദിലീപിനെ കൂടാതെ ജോജു ജോര്‍ജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍, രമേഷ് പിഷാരടി, അലന്‍സിയര്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ജിതിന്‍ സ്റ്റാനിലസ് ആണ്. സംഗീതം- ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കല സംവിധാനം- എം ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡിക്‌സണ്‍ പൊടുത്താസ്, മേക്കപ്പ്- റോണെക്‌സ് സേവിയര്‍, ചീഫ് അസ്സോസിയേറ്റ്- സൈലെക്‌സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടര്‍- മുബീന്‍ എം റാഫി, സ്റ്റില്‍സ്- ഷാലു പേയാട്, പി.ആര്‍.ഒ- പി.ശിവപ്രസാദ് & മഞ്ജു ഗോപിനാഥ്, ഡിസൈന്‍- ടെന്‍ പോയിന്റ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.