1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Kunchako Boban Nna thaan case kodu Devadhoothar song

മമ്മൂട്ടിയുടെ പാട്ടിന് കിടിലന്‍ സ്റ്റെപ്പുകളുമായി ചാക്കോച്ചന്‍; വീണ്ടും കേള്‍ക്കാം 'ദേവദൂതര്‍ പാടി' (വീഡിയോ)

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലാണ് ദേവദൂതര്‍ പാടി എന്ന പാട്ടിന്റെ റീമിക്സ്

Kunchako Boban Nna thaan case kodu Devadhoothar song
ഭരതന്‍ സംവിധാനം ചെയ്ത് 1985 ല്‍ പുറത്തിറങ്ങിയ എവര്‍ഗ്രീന്‍ ഹിറ്റ് ചിത്രമാണ് കാതോട് കാതോരം. മമ്മൂട്ടി, സരിത, നെടുമുടി വേണു, ഇന്നസെന്റ്, ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ സംഗീതത്തിനു വലിയ പ്രാധാന്യമുണ്ട്. കാതോട് കാതോരത്തിലെ എല്ലാ പാട്ടുകളും ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. അതില്‍ മുന്‍പന്തിയില്‍ ഉള്ളതാണ് 'ദേവദൂതര്‍ പാടി' എന്ന് തുടങ്ങുന്ന പാട്ട്. ദേവാലയത്തിനുള്ളില്‍ വെച്ച് മമ്മൂട്ടി വയലിന്‍ വായിച്ച് പാടുന്ന ഈ പാട്ട് എത്ര തവണ കണ്ടാലും മതിവരില്ല. ഇപ്പോള്‍ ഇതാ മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ഗാനത്തിനു റീമിക്സുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍. 
 
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലാണ് ദേവദൂതര്‍ പാടി എന്ന പാട്ടിന്റെ റീമിക്സ്. കുഞ്ചാക്കോ ബോബന്റെ മാസ്മരിക നൃത്ത ചുവടുകളാണ് പാട്ടിന്റെ ശ്രദ്ധാകേന്ദ്രം. മില്ലേനിയം ഓഡിയോസ് യുട്യൂബ് ചാനലിലൂടെ ഈ ഗാനം പുറത്തിറക്കി. 
 


കാതോട് കാതോരത്തില്‍ യേശുദാസ്, ലതിക, കൃഷ്ണചന്ദ്രന്‍, രാധിക വാരിയര്‍ തുടങ്ങിയവര്‍ ഒരുമിച്ച് ആലപിച്ച ദേവദൂതര്‍ പാടി എന്ന പാട്ടിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് ഔസേപ്പച്ചനാണ്.
 
അടുത്ത ലേഖനം
അൻപത്തിമൂന്നാം ജന്മദിനം നഗ്ന ഫോട്ടോഷൂട്ടുമായി ആഘോഷിച്ച് ജെന്നിഫർ ലോപസ്