താരദമ്പതികളായ കത്രീനയ്ക്കും വിക്കി കൗശലിനും വധഭീഷണി

സാമൂഹ്യമാധ്യമം വഴിയാണ് അജ്ഞാത വധഭീഷണി.

അഭിറാം മനോഹർ| Last Updated: തിങ്കള്‍, 25 ജൂലൈ 2022 (15:14 IST)
ബോളിവുഡ് താരദമ്പതികളായ വിക്കി കൗശലിനും കത്രീന കൈഫിനും വധഭീഷണി. സാമൂഹ്യമാധ്യമം വഴിയാണ് അജ്ഞാത വധഭീഷണി. വിക്കി കൗശൽ നൽകിയ പരാതിയിൽ ഐടി ആക്ട് പ്രകാരം മുംബൈ സാന്താക്രൂസ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഇൻസ്റ്റഗ്രാമിലൂടെ ഭീഷണി നിറഞ്ഞ മെസേജുകൾ അയച്ചെന്നും എൻ്റെ ഭാര്യയ്ക്കും സമാനമായ അനുഭവമുണ്ടായെന്ന് വിക്കി കൗശ്ശൽ പരാതിയിൽ പറയുന്നു. കുറച്ചുനാളുകൾക്ക് മുൻപ് ബോളിവുഡ് താരങ്ങളായ സൽമാൻ ഖാൻ,സ്വര ഭാസ്‌കർ എന്നിവർക്കും അജ്ഞാതരുടെ വധഭീഷണി ഉണ്ടായിരുന്നു. പഞ്ചാബി ഗായകൻ സിദ്ദു മൂസേവാലയുടെ മരണശേഷമാണ് സൽമാന് വധഭീഷണി ഉണ്ടായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :