അൻപത്തിമൂന്നാം ജന്മദിനം നഗ്ന ഫോട്ടോഷൂട്ടുമായി ആഘോഷിച്ച് ജെന്നിഫർ ലോപസ്

കഴിഞ്ഞ ആഴ്ചയാണ് ബെൻ അഫ്ളെക്കുമായുള്ള താരത്തിൻ്റെ വിവാഹം കഴിഞ്ഞത്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 25 ജൂലൈ 2022 (15:08 IST)
തൻ്റെ അൻപത്തിമൂന്നാം ജന്മദിനം നഗ്നഫോട്ടോഷൂട്ടുമായി ആഘോഷമാക്കി ഹോളീവുഡ് നടിയും ഗായികയുമായ ജെന്നിഫർ ലോപസ്. ആരാധകർക്ക് സമ്മാനമായി താരം പങ്കുവെച്ച ഈ ഫോട്ടോ ഷൂട്ട് സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

താരത്തിൻ്റെ തന്നെ ബ്രാൻഡായ ജെലോ ബ്യൂട്ടി ബ്രാൻഡിൽ നിന്നുള്ള പുതിയ ജെലോ ബോഡി ലൈൻ പുറത്തിറക്കികൊണ്ടാണ് താരം വീഡിയോ പങ്കുവെച്ചത്. ബ്ലാക്ക് ബിക്കിനി ധരിച്ചുകൊണ്ട് ശരീരത്ത് ക്രീം തേക്കുന്ന താരമാണ് വീഡിയോയിൽ ഉള്ളത്. ഇതിൽ നഗ്നഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചയാണ് ബെൻ അഫ്ളെക്കുമായുള്ള താരത്തിൻ്റെ വിവാഹം കഴിഞ്ഞത്. 2002ൽ ഇരുവരുടെയും വിവാഹനിശ്ചയം നടന്നിരുന്നെങ്കിലും ഇരുവരും വൈകാതെ വേർപിരിഞ്ഞു. ബെൻ അഫ്ളെക്കുമായുള്ള വിവാഹത്തിന് മുൻപ് രണ്ട് തവണ താരം വിവാഹിതയായിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :