കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 25 ജൂലൈ 2022 (14:49 IST)
ഓളവും തിരവും ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം മോഹന്‍ലാല്‍ താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയായ ബറോസ് ചിത്രീകരണത്തിലേക്ക് കടന്നു. ചെന്നൈ ഷെഡ്യൂളിന് തുടക്കമായി.
'ബറോസ്' വേള്‍ഡ് ലെവല്‍ റിലീസ് ചെയ്യാനാണ് നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്.സംവിധാനം ചെയ്യുന്നതിനോടൊപ്പം തന്നെ മോഹന്‍ലാല്‍ 'ബറോസ്'ആയി അഭിനയിക്കുന്നുമുണ്ട്. പാസ് വേഗ, ഗുരു സോമസുന്ദരം തുടങ്ങിയ താരങ്ങളും സിനിമയിലുണ്ട്.ജിജോ പുന്നൂസിന്റെയാണ് രചന.സന്തോഷ് ശിവന്‍ ഛായാഗ്രഹണം,പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.