അനിയത്തിപ്രാവില്‍ അഭിനയിച്ചതിനു കുഞ്ചാക്കോ ബോബന് ലഭിച്ച പ്രതിഫലം അറിയാമോ? ഒരു ലക്ഷത്തില്‍ കുറവ് ! തുറന്നുപറഞ്ഞ് താരം

രേണുക വേണു| Last Modified ചൊവ്വ, 2 നവം‌ബര്‍ 2021 (07:34 IST)

1997ല്‍ ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവിലൂടെയാണ് കുഞ്ചാക്കോ ബോബന്‍ സിനിമയിലെത്തിയത്.നടനെ താര പദവിയിലേക്ക് ഉയര്‍ത്തിയ സിനിമയായിരുന്നു അത്. ചാക്കോച്ചന്‍ ശാലിനി കോമ്പിനേഷന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴാ തനിക്ക് അനിയത്തിപ്രാവില്‍ അഭിനയിക്കുമ്പോള്‍ ലഭിച്ച പ്രതിഫലം എത്രയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. അമ്പതിനായിരം രൂപയാണ് തനിക്ക് ഈ സിനിമയില്‍ അഭിനയിച്ചപ്പോള്‍ ലഭിച്ചതെന്ന് നടന്‍ പറഞ്ഞു. സുരേഷ് ഗോപി അവതാരകനായി എത്തുന്ന ഒരു ടെലിവിഷന്‍ പരിപാടിക്കിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ആദ്യമായി സിനിമയിലഭിനയിച്ചപ്പോള്‍ ലഭിച്ച പ്രതിഫലത്തെ കുറിച്ച് സുരേഷ് ഗോപിയും പറഞ്ഞു. നവോദയ അപ്പച്ചന്‍ നിര്‍മാതാവായ സിനിമയിലാണ് ആദ്യമായി അഭിനയിച്ചതെന്നും 2500 രൂപയുടെ ചെക്ക് ആണ് പ്രതിഫലമായി ലഭിച്ചതെന്നും നടന്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :