വെബ്ദുനിയ ലേഖകൻ|
Last Modified ഞായര്‍, 29 നവംബര്‍ 2020 (14:31 IST)
കൊവിഡ് തീർത്ത പൂർണ സ്തംഭനാവസ്ഥയിൽനിന്നും സിനിമാ വ്യവസായം പതിയെ താളം കണ്ടെത്തുകയാണ് സിനിമയുടെ ചിത്രീകരണങ്ങളും മറ്റ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും ഇപ്പോൾ പുനരാരംഭിച്ചിട്ടുണ്ട്. എന്നാൽ കൊവിഡ് വ്യാപനം
സിനിമ സെറ്റുകളിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ച് സംസാരിയ്ക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബൻ. കുഞ്ചാക്കോ ബോബനും നയൻതാരയും ഒന്നിയ്കുന്ന നിഴൽ എന്ന സിനിമയുടെ സെറ്റിലാണ് ഇപ്പോൾ ചാക്കോച്ചൻ ഉള്ളത്.
കൊവിഡ് വ്യാപനത്തെ തുടർന്ന് ആറുമാസത്തോളം വീട്ടിലായുന്നു ചാക്കോച്ചൻ. ഒക്ടോബറിലാണ് മാർട്ടിൻ പ്രക്കാട്ടിന്റെ നായാട്ട് എന്ന സിനിമയുടെ സെറ്റിൽ ജോയിൻ ചെയ്തത്. ഷൂട്ടിന്റെ ഇടവേളകളിൽ ഉണ്ടാവാറുള്ള കൊച്ചുവർത്തമാനങ്ങളാണ് സെറ്റിൽ ഏറ്റവുമധികം മിസ്സ് ചെയ്യുന്നത് എന്ന്
കുഞ്ചാക്കോ ബോബൻ പറയുന്നു. 'സെറ്റുകളില്‍ എനിക്ക് ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് ഷൂട്ടിംഗ് ഇടവേളകളില്‍ ഞങ്ങള്‍ നടത്താറുള്ള സംഭാഷണങ്ങളും അതില്‍ നിന്ന് ഉണ്ടാകാടുള്ള വിനോദങ്ങളുമാണ്. ഇപ്പോള്‍ എല്ലാവരും അവരുടെ ജോലി ചെയ്ത് പോകുന്നു. എല്ലാത്തിലും ഒരു ഔപചാരികത വന്നിരിയ്ക്കുന്നു പക്ഷേ, എനിയ്ക്ക് വുശ്വാസമുണ്ട്. ഞങ്ങള്‍ പഴയ അവസ്ഥയിലേക്ക് മടങ്ങും'. കുഞ്ചാക്കോ ബോബൻ പറഞ്ഞു.