ഒടിടി ചവറുകൂനയായി, ഇനി അങ്ങോട്ടില്ലെന്ന് നവാസുദ്ദീൻ സിദ്ദിഖി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 1 നവം‌ബര്‍ 2021 (20:47 IST)
ഇന്ത്യയിൽ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ തുടക്കകാലത്ത് നിരവധി സിനിമ,സീരീസുകളിലൂടെ സജീവ സാന്നിധ്യം അറിയിച്ച ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദിഖി ഒടിടി വിടുന്നു നവാസുദ്ദീൻ സിദ്ദിഖി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അനാവശ്യമായ പരിപാടികൾ തള്ളുന്ന ചവറുകൂനയായി ഒ‌ടി‌ടി മാറിയെന്ന് താരം പറഞ്ഞു.

അനാവശ്യമായി പരിപാടികൾ തള്ളുന്ന ചവറുകൂനയായി ഒടിടി പ്ലാറ്റ്‌ഫോമുകൾ മാറി. ഒന്നാം നിരയിൽ സ്ഥാനം പിടിക്കാൻ പോലും അർഹതയില്ലാത്ത ഷോകൾ ഇതിലുണ്ട്. പല ഷോക‌ൾക്കും സീരീസുകൾക്കും പുതിയതായി ഒന്നും പറയാനില്ല. ഞാൻ നെറ്റ്‌‌ഫ്ലിക്‌സിന് വേണ്ടി സാക്രഡ് ഗെയിംസ് ചെയ്യുമ്പോൾ ഡിജിറ്റൽ മീഡിയയിലേക്ക് വരുന്നതിന്റെ വെല്ലുവിളിയും ആകാംക്ഷയും ഉണ്ടായിരുന്നു. കഴിവുള്ള പുതുമുഖങ്ങൾക്ക് അവസരമുണ്ടായിരുന്നു. ഇപ്പോൾ പുതുമുഖങ്ങൾ എല്ലാം പോയി. നവാസുദ്ദീൻ പറഞ്ഞു.

സൂപ്പർ താരങ്ങളുടെ സിസ്റ്റം ബിഗ് സ്ക്രീനെ നശിപ്പിച്ചു. ഒടിടിയും അങ്ങോട്ടേക്കാണ് പോകുന്നത്. വമ്പൻ നിർമാണ കമ്പനികളുടെയും ഒടിടി സ്റ്റാറുകൾ എന്നറിയപ്പെടുന്ന താരങ്ങളുടെയും റാക്കറ്റായി ഇത് മാറി. നിയന്ത്രണമില്ലാതെയെത്തു‌ന്ന പുതിയ ഒടിടി ചിത്രങ്ങൾ ഒടിടിയുടെ ക്വാളി‌റ്റിയെ കൊല്ലുകയാണെന്നും താരം കൂട്ടിചേർത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :