കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 5 ഏപ്രില്‍ 2022 (17:06 IST)
രാജമൗലിയുടെ ആര്‍ആര്‍ആര്‍ പ്രദര്‍ശനം തുടരുകയാണ്. ഒറ്റ ആഴ്ച കൊണ്ട് തന്നെ 710 കോടി രൂപ കളക്ഷന്‍ ചിത്രത്തിന് നേടാനായി. വിജയത്തില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് സമ്മാനം നല്‍കാന്‍ രാംചരണ്‍ തീരുമാനിച്ചു.
പത്ത് ഗ്രാമിന്റെ പതിനെട്ടു ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ നാണയങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ക്കായി നടന്‍ നല്‍കിയത്.
ക്യാമറ സഹായികള്‍, പ്രൊഡക്ഷന്‍ മാനേജര്‍, സ്റ്റില്‍ ഫൊട്ടോഗ്രഫര്‍, പ്രൊഡക്ഷന്‍ മാനേജര്‍മാര്‍, അക്കൗണ്ടന്റുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ 35 ഓളം ആളുകള്‍ക്ക് രാംചരണ്‍ നേരിട്ട് സമ്മാനം നല്‍കി. എല്ലാവരെയും വീട്ടിലേക്ക് ക്ഷണിച്ച് ആണ് സമ്മാനദാനം.
ആര്‍ആര്‍ആര്‍ എന്ന് പ്രത്യേകമായി എഴുതിയ സ്വര്‍ണനാണയങ്ങളാണ് സമ്മാനമായി നല്‍കിയത്.