അനുബന്ധ വാര്‍ത്തകള്‍
- ഒരാളുടെ ഫോണ്‍ ഹാക്ക് ചെയ്താല്‍ എന്തെല്ലാം അറിയാന്‍ പറ്റും ? ചോദ്യവുമായി ശ്രീനിവാസന്‍ ഉത്തരം നല്കി രജീഷ
- 'നടിയായി അഞ്ച് മനോഹരമായ വര്‍ഷങ്ങള്‍'; അനുരാഗ കരിക്കിന് വെള്ളത്തിന്റെ ഓര്‍മ്മകളില്‍ രജീഷ വിജയന്‍
- പോക്കിരിരാജയിലെ കുനിഷ്ട് വില്ലത്തിയെ ഓര്‍മയില്ലേ? നടി കന്യാ ഭാരതിയുടെ ജീവിതം ഇങ്ങനെ
- സമ്പന്ന പ്രവാസികളെ സ്വാധീനിക്കാന്‍ വിജയ് ബാബു യുവതികളെ ദുരുപയോഗിച്ചതിനു തെളിവ്
- ചിരിക്കണോ ? ശിവകാര്‍ത്തികേയന്റെ 'ഡോണ്‍'ട്രെയിലര്‍ കാണാം, പക്കാ എന്റര്ടെയ്നര്
'പോലീസുകാര്‍ എന്താ പൊട്ടന്മാര്‍ ആണോടാ'; മാസ് ഡയലോഗുമായി വിജയ് ബാബു, കീടം ട്രെയിലര്‍
രജീഷ വിജയന്‍, ശ്രീനിവാസന്‍, വിജയ് ബാബു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധായകന്‍ റിജി നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കീടം ട്രെയിലര്‍ ശ്രദ്ധ നേടുന്നു.മെയ് 20 ന് ചിത്രം തീയേറ്ററുകളില്‍ എത്തും.
രാധിക എന്നാണ് ചിത്രത്തില്‍ രജിഷയുടെ കഥാപാത്രത്തിന്റെ പേര്. ഒരു സൈബര്‍ സുരക്ഷാ വിദഗ്ധയാണ്, ഹാക്കിംഗ് പോലെയുള്ള അതിന്റെ വിവിധ വശങ്ങളില്‍ നന്നായി അറിയാവുന്ന കഥാപാത്രമാണ് രജിഷയുടേത്.
പബ്ലിക് പ്രോസിക്യൂട്ടറായ അവളുടെ അച്ഛന്റെ കഥാപാത്രത്തെയാണ് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്.രചനയും സിനിമയുടെ സംവിധായകന്‍ തന്നെ നിര്‍വഹിക്കുന്നു.ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ സുജിത്ത് വാരിയര്‍, ലിജോ ജോസഫ്, രഞ്ജന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഛായാഗ്രഹണം രാകേഷ് ധരനും എഡിറ്റിംഗ് ക്രിസ്റ്റി സെബാസ്റ്റ്യനും നിര്‍വഹിക്കുന്നു.സംഗീതം സിദ്ധാര്‍ഥ പ്രദീപ്.