ചിരിക്കണോ ? ശിവകാര്‍ത്തികേയന്റെ 'ഡോണ്‍'ട്രെയിലര്‍ കാണാം, പക്കാ എന്റര്‍ടെയ്നര്‍

കെ ആര്‍ അനൂപ്| Last Modified ശനി, 7 മെയ് 2022 (09:48 IST)

ശിവകാര്‍ത്തികേയന്‍ നായകനായെത്തുന്ന 'ഡോണ്‍' റിലീസിനൊരുങ്ങുന്നു. മെയ് 13 ന് പ്രദര്‍ശനം ആരംഭിക്കാനിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്.
ഒരു റൊമാന്റിക് കോളേജ് ഡ്രാമയായ ചിത്രത്തില്‍ ഭൂമിനാഥന്‍ എന്ന പ്രൊഫസറുടെ വേഷത്തിലാണ് നടന്‍ എസ് ജെ സൂര്യ എത്തുന്നത്. എസ്ജെ സൂര്യയ്ക്കൊപ്പം കൊമ്പുകോര്‍ക്കുന്ന കോളേജിലെ വിദ്യാര്‍ത്ഥി നേതാവായി ശിവകാര്‍ത്തികേയന്‍ വേഷമിടുന്നു.

നവാഗതനായ സിബി ചക്രവര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയങ്ക അരുള്‍ മോഹന്‍, എസ് ജെ സൂര്യ, ശിവാംഗി, ആര്‍ ജെ വിജയ്, സൂരി, സമുദ്രക്കനി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്, ചിത്രത്തിലെ മൂന്ന് ഗാനങ്ങള്‍ ഇതിനകം പുറത്തിറങ്ങി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :