'നടിയായി അഞ്ച് മനോഹരമായ വര്‍ഷങ്ങള്‍'; അനുരാഗ കരിക്കിന്‍ വെള്ളത്തിന്റെ ഓര്‍മ്മകളില്‍ രജീഷ വിജയന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 7 ജൂലൈ 2021 (10:30 IST)

താന്‍ ആദ്യമായി സിനിമയിലെത്തി അഞ്ചു വര്‍ഷം പിന്നിടുന്നതിന്റെ സന്തോഷത്തിലാണ് രജീഷ വിജയന്‍.ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രം നടിയുടെ കരിയറില്‍ വഴിത്തിരിവായി മാറി.

'ഒരു നടിയായി അഞ്ച് മനോഹരമായ വര്‍ഷങ്ങള്‍.അനുരാഗ കരിക്കിന്‍ വെള്ളം'-രജീഷ വിജയന്‍ കുറിച്ചു.

2016 ജൂലൈ 7 ന്, 74 തീയേറ്ററുകളിലായി ചിത്രം പ്രദര്‍ശനത്തിനെത്തി.ആദ്യ ദിനം മുതലേ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചത്.
ചിത്രത്തെ തേടി നിരവധി സംസഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ എത്തി.ആസിഫ് അലി, ബിജു മേനോന്‍, പുതുമുഖം രജിഷ വിജയന്‍, ആശ ശരത് തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്.

അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ആസിഫ് അലി-രജിഷ വിജയന്‍ ചിത്രം 'എല്ലാം ശരിയാകും' റിലീസിന് ഒരുങ്ങുകയാണ്.സെപ്റ്റംബര്‍ 17ന് ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് നിര്‍മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :