1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Karthi in HIT 4

നാനിയുടെ ഊഴം കഴിഞ്ഞു, അടുത്തത് കാർത്തി; ഹിറ്റ് 4 ഒരുങ്ങുന്നു!

ചിത്രത്തിന്റെ അവസാനം നാലാം ഭാഗത്തേക്കുള്ള നായകനെയും സംവിധായകൻ അവതരിപ്പിച്ചിരുന്നു

Karthi
തെലുങ്ക് സിനിമയിലെ പ്രശസ്തമായ സിനിമാറ്റിക് യൂണിവേഴ്‌സ് ആണ് ഹിറ്റ്‌വേർസ്. ഇതുവരെ മൂന്ന് സിനിമകളാണ് ഈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങിയിട്ടുള്ളത്. കഴിഞ്ഞ മാസമാണ് മൂന്നാം ഭാഗം റിലീസ് ആയത്. നാനി ആയിരുന്നു ഇതിൽ നായകൻ. ചിത്രത്തിന്റെ അവസാനം നാലാം ഭാഗത്തേക്കുള്ള നായകനെയും സംവിധായകൻ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ അതിന്റെ ഒഫീഷ്യൽ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
 
നടൻ കാർത്തിയാണ് നാലാം ഭാഗത്തിൽ നായകനായി എത്തുന്നത്. നടന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് പുതിയ പോസ്റ്റർ പുറത്തുവന്നു. എസിപി വീരപ്പൻ എന്നാണ് ചിത്രത്തിലെ കാർത്തിയുടെ പേര്. ഈ നാലാം ഭാഗം തമിഴിലും തെലുങ്കിലുമായിട്ടാകും ഒരുങ്ങുക. 
 
അതേസമയം, മെയ് ഒന്നിന് ആഗോള റിലീസായി എത്തിയ ഹിറ്റ് 3 പുറത്തിറങ്ങി നാല് ദിവസം കൊണ്ടാണ് ആഗോള ഗ്രോസ് കളക്ഷനിൽ 101 കോടി പിന്നിട്ടത്. ആദ്യ രണ്ട് ഭാഗങ്ങൾ ഒരുക്കിയ സൈലേഷ് കൊളാനു തന്നെയാണ് ഈ സിനിമയും തിരക്കഥയെഴുതി സംവിധാനം ചെയ്തത്. കെജിഎഫ് എന്ന സിനിമയിലൂടെ പ്രേക്ഷക പ്രിയങ്കരിയായ ശ്രീനിധി ഷെട്ടിയാണ് മൂന്നാം ഭാഗത്തിൽ നായികയായത്. ദസറ, സരിപോദാ ശനിവാരം എന്നീ സിനിമകൾക്ക് ശേഷം 100 കോടി ക്ലബിലെത്തുന്ന നാനി ചിത്രമാണ് ഹിറ്റ് 3.
 
അടുത്ത ലേഖനം
ആ മലയാള നടനൊപ്പം എന്നെങ്കിലും അഭിനയിക്കണം: ആഗ്രഹം തുറന്നു പറഞ്ഞ് ആലിയ ഭട്ട്