മോഹൻലാൽ വീണ്ടും തമിഴിലേക്ക്; ശിവകാർത്തികേയന്റെ അച്ഛനാകാൻ നടൻ

ശിവകാര്‍ത്തികേയന്‍ സിനിമയിലാണ് മോഹന്‍ലാല്‍ എത്തുക എന്നാണ് വിവരം.

Thudarum Review, Thudarum Review Malayalam, Thudarum Review Nelvin Gok, Thudarum Mohanlal, Thudarum Social Media Response, Thudarum Review Live Updates, Thudarum Collection, Thudarum Box Office, Thudarum review, Thudarum Mohanlal, Thudarum Review in
Thudarum Review
നിഹാരിക കെ.എസ്| Last Modified തിങ്കള്‍, 12 മെയ് 2025 (09:35 IST)
കൊച്ചി: മലയാളത്തിന്‍റെ പ്രിയ താരം മോഹന്‍ലാല്‍ വീണ്ടും തമിഴിലേക്ക് എന്ന് വിവരം. വിജയ്‍യുടെ അച്ഛനായി എത്തിയ ജില്ലയാണ് മോഹൻലാൽ ഏറ്റവും ഒടുവിൽ ചെയ്ത തമിഴ് സിനിമ. ഇപ്പോൾ ശിവകാർത്തികേയന്റെ അച്ഛനാകാൻ മോഹൻലാൽ തമിഴിലേക്ക് പോവുകയാണെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. തമിഴ് എന്‍റര്‍ടെയ്മെന്‍റ് ടോക്ക് ഷോ വലേപേച്ചിലാണ് ഇത്തരം ഒരു കാസ്റ്റിംഗ് സംബന്ധിച്ച് റിപ്പോര്‍ട്ട് വന്നത്. ശിവകാര്‍ത്തികേയന്‍ സിനിമയിലാണ് മോഹന്‍ലാല്‍ എത്തുക എന്നാണ് വിവരം.

ശിവകാർത്തികേയൻ അടുത്തതായി തന്റെ 24-ാമത്തെ ചിത്രത്തിൽ ഗുഡ് നൈറ്റ് എന്ന ഹിറ്റ് ചിത്രം ഒരുക്കിയ വിനായക് ചന്ദ്രശേഖറുമായി സഹകരിക്കാൻ ഒരുങ്ങുകയാണ്. ചിത്രത്തിൽ എസ്‌കെയുടെ അച്ഛനായി അഭിനയിക്കാൻ മോഹൻലാൽ ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അച്ഛൻ-മകൻ ബന്ധത്തിലും വൈകാരിക ബന്ധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചിത്രത്തില്‍
ഒരു ശക്തമായ കഥാപാത്രമാണ് മോഹൻലാലിന് ഓഫർ ചെയ്തിരിക്കുന്നതെന്നാണ സൂചന.

എന്നിരുന്നാലും, ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ചര്‍ച്ചകള്‍ നടക്കുന്നു എന്നാണ് വിവരം.
മോഹൻലാൽ ഒരു തമിഴ് താരത്തിന്റെ പിതാവായി സ്‌ക്രീനിൽ അഭിനയിക്കുന്നത് ഇതാദ്യമല്ല. 2014-ൽ പുറത്തിറങ്ങിയ ജില്ല എന്ന സിനിമയിൽ ദളപതി വിജയും മോഹൻലാലും അച്ഛനും മകനുമായി സ്‌ക്രീനിൽ എത്തിയിരുന്നു. ചിത്രം വലിയ വിജയം നേടിയിരുന്നില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :