ഏറ്റവും നല്ല സഹോദരിയാണ് നീ, കരീനയ്ക്ക് പിറന്നാള്‍ ആശംസകളുമായി ചേച്ചി

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (16:56 IST)

സഹോദരി എന്നതിനപ്പുറം അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് കരിഷ്മയും കരീനയും. പല ബോളിവുഡ് പരിപാടികളിലും ചടങ്ങുകളിലും എല്ലാം ഒരുമിച്ച് എത്താറുള്ള സഹോദരിമാരെ ആരാധകര്‍ക്കും ഇഷ്ടമാണ്. ഇന്ന് കരീനയുടെ 41-ാം ജന്മദിനമാണ്. ഇരുവരുടെയും കുട്ടിക്കാലത്തു നിന്നുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഒരു കുറിപ്പ് എഴുതിയിരിക്കുകയാണ് കരീഷ്മ.















A post shared by Karisma Kapoor (@therealkarismakapoor)

ചിരിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞ് കുഞ്ഞ് താരങ്ങളെ കാണാം.
ചേച്ചിയേക്കാള്‍ പേരെടുത്ത നടിയായി കരീന പിന്നീട് മാറി.കരീനയുടെ ആദ്യ ചിത്രം 2000ല്‍ പുറത്തിറങ്ങിയ റെഫ്യൂജീയാണ്.ഈ ചിത്രത്തില്‍ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് കരീനയ്ക്ക് ലഭിക്കുകയുണ്ടായി.
രണ്ട് ആണ്‍ കുട്ടികളുടെ അമ്മയാണ് ബോളിവുഡ് നടി കരീന കപൂര്‍.മകന്‍ തൈമൂറിന് അനുജന്‍ ജെ അലി ഖാന്‍ എത്തിയത് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ആയിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :