കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ ഇല്ലായിരുന്നു, ആകെ വറ്റിവരണ്ട അവസ്ഥ; അമ്മയായ അനുഭവത്തെ കുറിച്ച് കരീന കപൂര്‍ തുറന്നുപറയുന്നു

രേണുക വേണു| Last Modified ചൊവ്വ, 10 ഓഗസ്റ്റ് 2021 (19:34 IST)

ബോളിവുഡ് നടി കരീന കപൂറിന്റെ കുടുംബവിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എന്നും വലിയ താല്‍പര്യമുണ്ട്. ഗര്‍ഭിണിയായപ്പോഴും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതിനു ശേഷവും താന്‍ കടന്നുപോയ അവസ്ഥകളെ കുറിച്ച് കരീന കപൂര്‍ വിവരിക്കുന്ന പുസ്തകമാണ് 'പ്രഗ്നന്‍സി ബൈബിള്‍'. താന്‍ മാനസികമായി അനുഭവിച്ച ഒരു സംഭവത്തെ കുറിച്ച് കരീന ഇതില്‍ വിവരിച്ചിട്ടുണ്ട്. ആദ്യ കുഞ്ഞ് തൈമൂറിന് ജന്മം നല്‍കിയ ശേഷമുള്ള കാര്യങ്ങളാണ് കരീന തുറന്നെഴുതിയിരിക്കുന്നത്.

'തൈമൂറിനെ സിസേറിയനിലൂടെ പുറത്തെടുക്കേണ്ടിവരുമെന്ന തീരുമാനം പെട്ടന്നായിരുന്നു. സിസേറിയന് ശേഷം ഞാന്‍ ഏറെ ബുദ്ധിമുട്ടി. തുറന്നുപറഞ്ഞാല്‍ എനിക്ക് 14 ദിവസത്തേക്ക് മുലപ്പാല്‍ ഇല്ലായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ വറ്റിവരണ്ട അവസ്ഥ. കുഞ്ഞിന് ഒരു തുള്ളി പാല്‍ നല്‍കാന്‍ ഇല്ലായിരുന്നു. കുഞ്ഞിനെ മുലയൂട്ടാന്‍ പലതവണ ശ്രമിച്ചു. എന്റെ അമ്മയും നഴ്‌സും അടുത്തിരുന്ന് മുലയില്‍ അമര്‍ത്തി നോക്കി. ഒരു തുള്ളി പാല്‍ പോലും വരുന്നില്ലെന്ന് പറഞ്ഞ് അവരും ആശ്ചര്യപ്പെട്ടു. കുഞ്ഞിന് കൃത്യമായി മുലയൂട്ടാന്‍ കഴിയുന്നത് 14 ദിവസത്തിനു ശേഷമാണ്,' കരീന പറയുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :