ചില ദിവസങ്ങളില്‍ എനിക്ക് തോന്നും ഞാന്‍ വളരെ സെക്‌സിയും ഹോട്ടുമാണെന്ന്, സെയ്ഫിനോടും പറയും; എന്നാല്‍, ചിലപ്പോള്‍ സെക്‌സ് ലൈഫിനോട് വല്ലാത്ത വിരക്തി തോന്നും: കരീന കപൂര്‍

രേണുക വേണു| Last Modified ചൊവ്വ, 10 ഓഗസ്റ്റ് 2021 (20:32 IST)

തന്റെ ഗര്‍ഭകാലത്തെ കുറിച്ചും അമ്മയായതിനു ശേഷമുള്ള ജീവിതത്തെ കുറിച്ചും മനസുതുറന്ന് ബോളിവുഡ് സൂപ്പര്‍താരം കരീന കപൂര്‍. തന്റെ ആത്മകഥാംശമുള്ള പ്രഗ്നന്‍സി ബൈബിള്‍ എന്ന പുസ്തകത്തിലാണ് താരത്തിന്റെ തുറന്നുപറച്ചില്‍.

'ഗര്‍ഭകാലത്ത് തനിക്കുണ്ടായ മൂഡ് സ്വിങ്ങുകളെ കുറിച്ച് കരീന വെളിപ്പെടുത്തിയിട്ടുണ്ട്. ഗര്‍ഭിണിയായിരിക്കുന്ന അവസ്ഥയില്‍ മറ്റുള്ളവര്‍ ചിലപ്പോള്‍ അവരുടെ അവസ്ഥയെ കുറിച്ച് അറിയണമെന്നില്ല. ഗര്‍ഭിണിയായിരിക്കുന്ന ആളുടെ അവസ്ഥകളെ കുറിച്ച് മറ്റുള്ളവര്‍ മനസിലാക്കണമെന്നില്ല. അവരുടെ മൂഡ് ഇടയ്ക്കിടെ മാറും. ചില ദിവസങ്ങളില്‍ എനിക്ക് തോന്നും ഞാന്‍ വളരെ സുന്ദരിയാണെന്നും വളരെ സെക്‌സിയാണെന്നും. ഓ, മൈ ഗോഡ് ഞാന്‍ എന്തൊരു ഹോട്ടാണ്, നല്ല ഭംഗിയുണ്ടല്ലോ എന്നൊക്കെ തോന്നും. എന്നാല്‍, ചില ദിവസങ്ങളില്‍ അങ്ങനെയല്ല. എന്താണ് തോന്നുന്നതെന്ന് വിവരിക്കാന്‍ പോലും കഴിയില്ല. പിന്തുണയ്ക്കാനും ഒപ്പം നില്‍ക്കാനും ഒരു പങ്കാളിയുണ്ടാകുകയാണ് ഈ സമയത്ത് അത്യാവശ്യം. ഒരു കാര്യത്തിനും സമ്മര്‍ദം ചെലുത്താത്ത ആളുകള്‍ ആയിരിക്കണം പങ്കാളി. സാധാരണ സെക്‌സ് ജീവിതം സൂപ്പര്‍ ആക്ടീവ് ആയിരിക്കണമെന്ന് നിര്‍ബന്ധമൊന്നും ആ സമയത്ത് ഉണ്ടാകരുത്,' കരീന കപൂര്‍ പറഞ്ഞു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :