വിവാഹശേഷം കാജല്‍ അഗര്‍വാള്‍ വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക്!

കെ ആര്‍ അനൂപ്| Last Updated: ശനി, 21 നവം‌ബര്‍ 2020 (18:55 IST)
വിവാഹശേഷം കാജല്‍ അഗര്‍വാള്‍ വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക്. മെഗാസ്റ്റാര്‍ ചിരഞ്ജീവി പ്രധാന വേഷത്തിലെത്തുന്ന ആചാര്യയുടെ ചിത്രീകരണ സംഘത്തിനൊപ്പം നടി അടുത്താഴ്ച ചേരും. ഇപ്പോള്‍ മുംബൈയിലുള്ള കാജല്‍ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഹൈദരാബാദിലേക്ക് എത്തും. രണ്ടാഴ്ച മുമ്പ് ചിത്രീകരണം പുനരാരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. അതിന് മുന്നോടിയായി പരിശോധന നടത്തിയ ചിരഞ്ജീവി പോസിറ്റീവായിരുന്നു. എന്നാല്‍ ടെസ്റ്റില്‍ പിഴവ് പറ്റിയെന്ന് പിന്നീട് കണ്ടെത്തി.

കോടല ശിവ സംവിധാനം ചെയ്യുന്ന ചിത്രം കോനിഡെല പ്രൊഡക്ഷന്‍ കമ്പനിയും മാറ്റിനി എന്റര്‍ടെയിന്‍മെന്റ്‌സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. മണി ശര്‍മ്മയാണ് സംഗീത സംവിധാനം. കാജല്‍ അഗര്‍വാള്‍ ഒക്ടോബര്‍ 30ന് ആയിരുന്നു വിവാഹിതയായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :