1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Superstar Chiranjeevi Covid

സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിക്ക് കോവിഡ് സ്ഥിരീകരിച്ചു

Superstar
ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിക്ക് കോവിഡ് സ്ഥിരീകരിച്ചു.രണ്ട് ദിവസം മുമ്പ് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. പുതിയ സിനിമയായ ആചാര്യയുടെ ഷൂട്ടിങ്  തുടങ്ങുന്നതിനു മുമ്പാണ് കോവിഡ് പരിശോധന നടത്തിയത്. ചിരഞ്ജീവി തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം പുറത്തു വിട്ടതും.  
 
അദ്ദേഹം, ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു 'ആചാര്യയുടെ ഷൂട്ടിങ് തുടങ്ങുന്നതിന്റെ ഭാഗമായുള്ള നടപടി എന്നോണം കോവിഡ് ടെസ്റ്റിന് വിധേയമായി. നിര്‍ഭാഗ്യവശാല്‍ പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തി.
 
അതെ സമയം നിലവില്‍ തനിക്ക് രോഗ ലക്ഷണങ്ങള്‍ ഒന്നും ഇല്ലെന്നും വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. അതിനൊപ്പം കഴിഞ്ഞ അഞ്ചു ദിവസങ്ങളായി തന്നെ ബന്ധപ്പെട്ടിട്ടുള്ള എല്ലാ ആളുകളോടും കോവിഡ് പരിശോധനയ്ക്ക് വിധേയമാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
ബിഹാര്‍ തിരഞ്ഞെടുപ്പ്: എന്‍ഡിഎ മുന്നില്‍