കെ ആര് അനൂപ്|
Last Modified ചൊവ്വ, 29 സെപ്റ്റംബര്‍ 2020 (20:27 IST)
പൃഥ്വിരാജിന്റെ സംവിധാനത്തിൽ പിറന്ന
ലൂസിഫർ 200 കോടി ക്ലബ്ബിൽ ഇടം പിടിച്ച സിനിമയാണ്. ആ ചിത്രം ചിരഞ്ജീവി തെലുങ്കിലേക്ക് റീമേക്ക് ചെയ്യുകയാണ്. തെലുങ്ക് പതിപ്പിൽ മഞ്ജു വാര്യരുടെ പ്രിയദർശനി രാംദാസ് ആകാൻ
രമ്യ കൃഷ്ണൻ എത്തുന്നുവെന്ന് റിപ്പോർട്ട്.
വി വി വിനായക് ഈ ചിത്രം സംവിധാനം ചെയ്യുമ്പോൾ എൻ വി പ്രസാദാണ് സിനിമ നിർമ്മിക്കുന്നത്. തെലുങ്ക് പതിപ്പ് അടുത്ത വർഷം പുറത്തിറക്കാനാണ് പദ്ധതിയിടുന്നത്.
മഞ്ജു വാര്യര്‍ തന്നെ തെലുങ്കിലും വരണമെന്ന് ഒരു അഭിപ്രായം തെലുങ്ക് നിര്‍മ്മാതാക്കള്‍ക്കിടയില്‍ ഉണ്ടായിരുന്നു. എന്നാല്‍ മഞ്ജുവാര്യര്‍ തെലുങ്ക് പ്രേക്ഷകർക്ക് പരിചിതയല്ലാത്തതിനാലാണ് രമ്യ കൃഷ്ണനെ ഈ റോൾ അവതരിപ്പിക്കാൻ ക്ഷണിച്ചിരിക്കുന്നത്.
തമിഴ് ചിത്രമായ വേതാളം തെലുങ്കിലേക്ക് റീമേക്ക് ചെയ്തതിന് ശേഷം ലൂസിഫര്‍ റീമേക്കിന്റെ ചിത്രീകരണം ആരംഭിക്കാനാണ് ചിരഞ്ജീവിയുടെ പദ്ധതി.