കെ ആര്‍ അനൂപ്|
Last Modified വെള്ളി, 28 ജനുവരി 2022 (09:05 IST)
ജോജു ജോര്‍ജിനെ കേന്ദ്രകഥാപാത്രമാക്കി അഖില്‍ മാരാര്‍ സംവിധാനം ചെയ്ത ഒരു താത്വിക അവലോകനം ഈയടുത്താണ് തിയറ്ററുകളില്‍ എത്തിയത്. ആദ്യമായി മിനിസ്‌ക്രീന്‍ സംവിധായകനായതും ഡോ ബിജുവിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയതും പിന്നെ തന്റെ പേര് പിന്നെ ബിഗ് സ്‌ക്രീനില്‍ കണ്ടതും വരെയുള്ള ജീവിതയാത്ര പങ്കുവെക്കുകയാണ് സംവിധായകന്‍.
അഖില്‍ മാരാരുടെ വാക്കുകള്‍
സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞു ലക്ഷ്യങ്ങള്‍ സൃഷ്ടിക്കുക..നേടി എടുക്കാന്‍ പരമാവധി പരിശ്രമിക്കുക...
പ്രതിസന്ധികളില്‍ തളരാതിരിക്കുക..ഭാഗ്യവും, ഈശ്വര അനുഗ്രഹവും ,കഴിവും,ക്ഷമയും ഉണ്ടെങ്കില്‍ നിങ്ങള്‍ വിജയിച്ചിരിക്കും..
Zee കേരളത്തിലെ പ്രോഗ്രാമില്‍ ഞാന്‍ പറഞ്ഞത് കേട്ടവര്‍ക്ക് അറിയാം 2010 ഇല്‍ ഡോക്ടര്‍ ബിജു സാറിന്റെ അസിസ്റ്റന്റ് ആണ് എന്ന് മുന്‍കൂര്‍ പറഞ്ഞ ശേഷം 2013ഇല്‍ അദ്ദേഹത്തിനൊപ്പം സംവിധാന സഹായി ആയി പറഞ്ഞത് പ്രാവര്‍ത്തികമാക്കി..എന്തിനാണ് മുന്‍കൂര്‍ പറയുന്നതെന്ന് ചോദിച്ചാല്‍ സമൂഹത്തിന്റെ പരിഹാസം കേള്‍ക്കാനും അത് ആസ്വദിക്കാനും പരിഹാസത്തെയും എതിര്‍പ്പുകളെയും മുന്നോട്ടുള്ള ഊര്‍ജ്ജമായി ഞാന്‍ കൊണ്ട് നടന്നു..
ശാന്തമായ കടല്‍ ഒരിക്കലും ഒരു മികച്ച നാവികനെ സൃഷ്ടിക്കില്ല..
പ്രതിസന്ധികള്‍ നിങ്ങളെ കൂടുതല്‍ കരുത്തരാക്കും...ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് സഞ്ചരിക്കു....