1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Alone movie

'ഒറ്റയ്ക്കല്ല കൂടെയുണ്ട്'; മോഹന്‍ലാലിനെ ചേര്‍ത്തുപിടിച്ച് ഷാജി കൈലാസ്, എലോണ്‍ റിലീസിനൊരുങ്ങുന്നു

മോഹന്‍ലാല്‍
മോഹന്‍ലാലിന്റെ ബ്രോ ഡാഡിക്ക് ശേഷം 'എലോണ്‍' ഒ.ടി.ടി റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമയ്ക്കായി കാത്തിരിക്കുകയാണ് ഓരോരുത്തരും.18 ദിവസമെന്ന റെക്കോര്‍ഡ് വേഗത്തില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ കൂടിയാണ് 'എലോണ്‍. മോഹന്‍ലാലിനെ ഒപ്പം ചേര്‍ത്തുനിര്‍ത്തി ഷാജി കൈലാസ് ഷാജി കൈലാസ് പങ്കുവെച്ച ചിത്രവും അതിനുതാഴെ എഴുതിയ കുറിപ്പും ശ്രദ്ധ നേടുന്നു. 
 
ശരിയായ ആളുകളുടെയൊപ്പം നിങ്ങള്‍ക്ക് എല്ലാദിവസവും ഉയര്‍ച്ചയുണ്ടാകും എന്നും ഞാന്‍ അര്‍ഹിക്കുന്നതിലും കൂടുതല്‍ നല്‍കി എന്നെ അനുഗ്രഹിച്ചതിന് ദൈവത്തിന് നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് ഷാജി കൈലാസ് മോഹന്‍ലാലിനൊപ്പമുള്ള എലോണ്‍ ലൊക്കേഷന്‍ ചിത്രം പങ്കുവച്ചത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'നീ പോയി ചാവടാ'; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി നടി സുബി സുരേഷ്