Mahaveeryar movie review:വ്യത്യസ്തമായ സിനിമകള്‍ കാണണമെന്ന് ആഗ്രഹിക്കുന്ന പ്രേക്ഷകര്‍ക്ക് 'മഹാവീര്യര്‍' ഒരു അനുഭവം തന്നെയായിരിക്കും:സജിന്‍ ബാബു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 20 ജൂലൈ 2022 (10:13 IST)

തിരക്കഥ വായിച്ചതിനെക്കാള്‍ ഗംഭീരമായി ചെയ്തിരിക്കുന്ന ചിത്രം. എപ്പോഴും വ്യത്യസ്തമായ സിനിമകള്‍ കാണണമെന്ന് ആഗ്രഹിക്കുന്ന പ്രേക്ഷകര്‍ക്ക് 'മഹാവീര്യര്‍' അനുഭവം തന്നെയായിരിക്കുമെന്ന് സംവിധായകന്‍ സജിന്‍ ബാബു.നിവിന്‍ പോളി (Nivin Pauly), ആസിഫ് അലി (Asif Ali) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 'മഹാവീര്യര്‍' വ്യാഴാഴ്ച മുതല്‍ പ്രദര്‍ശനത്തിനെത്തും.

സജിന്‍ ബാബുവിന്റെ വാക്കുകള്‍

സുഹൃത്തും, സംവിധായാകാനുമായ Abrid Shine കുറച്ച് മാസങ്ങള്‍ക്ക് മുന്നേ ഒരു ദിവസം വിളിച്ചിട്ട് അദ്ദേഹത്തിന്റെ പുതിയ സിനിമയുടെ സ്‌ക്രിപ്റ്റ് വായിക്കാന്‍ തന്നു. ഒറ്റയിരുപ്പിന് അത് വായിച്ചു തീര്‍ത്തു. അതൊരു ഗംഭീര തിരക്കഥയായിരുന്നു.. പക്ഷെ എനിക്ക് മനസ്സില്‍ തോന്നിയത് ഇത് എങ്ങനെ സിനിമയാക്കും, ഇദ്ദേഹത്തിന്റെ മുന്‍കാല സിനികളൊക്ക ഞാന്‍ കണ്ടിട്ടുള്ളതാണ്,അത് വച്ച് നോക്കുമ്പോള്‍ അതില്‍ നിന്നൊക്കെ ഒരുപാട് വ്യത്യാസമുള്ള ഒരു സ്‌ക്രിപ്റ്റ് ആണ്..കണ്ട് തന്നെ അറിയാം ഇത് എങ്ങനെ സിനിമയാകുമെന്ന്..ഇതൊന്നും ഞാന്‍ മൂപ്പരോട് പറഞ്ഞില്ല..നല്ല തിരക്കഥയാണ് എന്ന് പറഞ്ഞു അന്ന് പിരിഞ്ഞു.. സിനിമ പൂര്‍ത്തിയാക്കിയതിന് ശേഷം അത് കാണാനായി എന്നെ വീണ്ടും അദ്ദേഹം വിളിച്ചു.ഞാന്‍ ഒറ്റക്കിരുന്നു അത് കണ്ടു.. സത്യത്തില്‍ സിനിമ എന്നെ ഞെട്ടിക്കുക മാത്രമല്ല ചെറിയ അസൂയയും അദ്ദേഹത്തിനോട് തോന്നി എന്നതാണ് സത്യം.. ആ തിരക്കഥ വായിച്ചതിനെക്കാള്‍ ഗംഭീരമായി ചെയ്തിരിക്കുന്ന ചിത്രം.. എപ്പോഴും വ്യത്യസ്തമായ സിനിമകള്‍ കാണണമെന്ന് ആഗ്രഹിക്കുന്ന പ്രേക്ഷകര്‍ക്ക് ഇതൊരു അനുഭവം തന്നെയായിരിക്കും.. മറ്റന്നാള്‍ തിയറ്ററുകളില്‍ എത്തുന്ന 'മഹാ വീര്യര്‍' തീര്‍ച്ചയായും OTT യില്‍ കാണേണ്ടതല്ല, തിയറ്ററില്‍ എക്‌സ്പീരിയന്‍സ് ചെയ്യേണ്ട ഒരു ഗംഭീര സിനിമ എന്ന് മാത്രം പറഞ്ഞ് നിര്‍ത്തുന്നു....





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :