1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Jude anthony against actor anthony varghese

യഥാർഥ പ്രശ്നക്കാരൻ ഒളിച്ചിരിക്കുകയാണ്, പെപ്പെ ഉഡായിപ്പിൻ്റെ ഉസ്താദ്, നിർമാതാവിനെ പറ്റിച്ചു: ഗുരുതര ആരോപണങ്ങളുമായി ജൂഡ് ആൻ്റണി

Jude antony
പത്ത് ലക്ഷം രൂപ നിർമാതാവിൽ നിന്നും മാറിയ ശേഷം ആൻ്റണി വർഗീസ് എന്ന പെപ്പെ സിനിമയിൽ നിന്നും പിന്മാറിയതായി സംവിധായകൻ ജൂഡ് ആൻ്റണി. സിനിമയിൽ നിലനിൽക്കാൻ ഒരു യോഗ്യതയും ഇല്ലാത്ത താരമാണെന്നും പെപ്പെ ഉഡായിപ്പിൻ്റെ ഉസ്താദാണെന്നും ജൂഡ് ആൻ്റണി മൂവി വേൾഡിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
 
വന്ന വഴി മറക്കുക, നന്ദി ഇല്ലാതിരിക്കുക എന്നൊക്കെയാണ് പറയേണ്ടത്. ഇപ്പോൾ ഷെയ്ൻ നിഗം,ശ്രീനാഥ് ഭാസി എന്നിവർക്കെതിരെയുള്ള കുറ്റം കഞ്ചാവടിച്ചു എന്ന് മാത്രമാണ്. എന്നാൽ ഇതൊന്നും ഇല്ലാതെ സാധാരണ മനുഷ്യനായിട്ട് പെപ്പെ എന്നൊരുത്തനുണ്ട്. അയാള് ഭയങ്കര സംഭവമാണ് നല്ലവനാണ് എന്ന് കരുതിയിരിക്കുകയാണ് എല്ലാവരും. എൻ്റെ സിനിമ ചെയ്യാനിരുന്ന അരവിന്ദ് എന്നൊരു പ്രൊഡ്യുസറിൻ്റെ കയ്യിൽ നിന്നും 10 ലക്ഷം രൂപ വാങ്ങിച്ചാണ് പെപ്പെ അവൻ്റെ പെങ്ങളുടെ കല്യാണം നടത്തി. എന്നിട്ട് 18 ദിവസങ്ങൾക്ക് മുന്നെ സിനിമയിൽ നിന്നും പിന്മാറിയ ഒരുത്തനാണ് അവൻ.
 
എൻ്റെ അസോസിയേറ്റാണ് ആ സിനിമ ചെയ്തത്. അവനൊരു ചീത്തപ്പേര് വരേണ്ട എന്ന് കരുതിയാണ് ഞാൻ മിണ്ടാതിരുന്നത്. കഞ്ചാവും ലഹരിയുമൊന്നുമല്ല വിഷയം. മനുഷ്യത്വമാണ് ഒരാൾക്ക് വേണ്ടത്. ആൻ്റണി വർഗീസ് എന്ന ആൾ സാധാരണക്കാരനാണ്. അവൻ ചെയ്ത വൃത്തിക്കേടൊന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല. വൃത്തിക്കേട് കാണിച്ചിട്ട് അവൻ ആരവം എന്ന സിനിമ ചെയ്തു. അത് ചിത്രീകരിച്ചിട്ട് വേണ്ടെന്ന് വെച്ചു. എൻ്റെ പ്രൊഡ്യൂസർ മുടക്കിയ കാശ് എത്രയോ കാലം കഴിഞ്ഞാണ് അവൻ തിരികെ നൽകിയത്. പെല്ലിശ്ശേരി എന്ന ഒരാൾ ഇല്ലെങ്കിൽ അവനൊന്നും ജീവിക്കാനുള്ള വകുപ്പ് പോലും കൊടുക്കേണ്ട ആവശ്യമില്ല. ഇത്തരം നന്ദിയില്ലാത്ത ആളുകൾ സിനിമയിൽ വരുന്നുണ്ട്. ഷെയ്ൻ നിഗത്തിൻ്റെയും ഭാസിയുടെയും പുറകെ എല്ലാവരും പോകുമ്പോൾ യഥാർഥ നായകൻ ഒളിച്ചുനിൽക്കുകയാണ്. ജൂഡ് പറഞ്ഞു.
 
അടുത്ത ലേഖനം
വേഗത്തില്‍ 'കങ്കുവ' ഒരുങ്ങുന്നു, പ്രതീക്ഷയോടെ സൂര്യ ആരാധകര്‍