വേഗത്തില്‍ 'കങ്കുവ' ഒരുങ്ങുന്നു, പ്രതീക്ഷയോടെ സൂര്യ ആരാധകര്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 9 മെയ് 2023 (11:48 IST)
'കങ്കുവ'എന്നാ ചിത്രം പ്രഖ്യാപനം കൊണ്ടുതന്നെ ശ്രദ്ധ നേടിയിരുന്നു.സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന സിനിമയുടെ ഒരു അപ്‌ഡേറ്റ് പുറത്ത്.

കൊടൈക്കനാല്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായി എന്നതാണ് പുതിയ വാര്‍ത്ത.ദിഷാ പതാനിയാണ് നായിക.

ഛായാഗ്രാഹണം വെട്രി പളനിസാമി.തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലാണ് റിലീസ്.ജ്ഞാനവേല്‍ രാജയുടെ സ്റ്റുഡിയോ ഗ്രീനും വംശി- പ്രമോദിന്റെ യുവി ക്രീയേഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.

ദേവിശ്രീ പ്രസാദാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.ആദി നാരായണ തിരക്കഥ ഒരുക്കിയിരിക്കുന്നു.വിവേകയും മദന്‍ കര്‍ക്കിയും ചേര്‍ന്നാണ് സംഭാഷണം എഴുതിയിരിക്കുന്നത്. എഡിറ്റിംഗ്: നിഷാദ് യൂസഫ്.സുപ്രീം സുന്ദര്‍:സംഘട്ടന സംവിധാനം. കല സംവിധാനം: മിലന്‍.


സുപ്രീം സുന്ദറാണ് സംഘട്ടന സംവിധാനം. മിലന്‍ കലാസംവിധാനവും നിഷാദ് യൂസഫ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.



2024ല്‍ ചിത്രം തിയേറ്ററുകളില്‍ എത്തും.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :