1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Jo & Jo

'എന്താടാ എനിക്ക് പ്രേമിച്ചാല്‍ കുഴപ്പം' ? ചോദ്യവുമായി നിഖില, 'ജോ ആന്റ് ജോ ' റിലീസ് പ്രഖ്യാപിച്ചു

നസ്ലന്‍ കെ. ഗഫൂര്‍
നിഖില വിമലിനൊപ്പ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ താരങ്ങള്‍ മാത്യു തോമസും നസ്ലന്‍ കെ. ഗഫൂറും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ജോ ആന്റ് ജോ '. സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. മെയ് 13നാണ് പ്രദര്‍ശനം ആരംഭിക്കുന്നത്.
ചെറുപ്രായത്തില്‍ വിവാഹിതനാകുന്ന മാത്യുവിന്റെ കഥാപാത്രവുമായി ബന്ധപ്പെട്ടാണ് സിനിമ മുന്നോട്ട് പോകുന്നത്.
 
നവാ?ഗതനായ അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോണി ആന്റണി, സ്മിനു സിജോയ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.അള്‍സര്‍ ഷായാണ് ഛായാഗ്രഹണം.ടിറ്റോ തങ്കച്ചന്റെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം പകരുന്നത്. 
 
 ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചര്‍ സ്റ്റുഡിയോസ് ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
വരുന്നത് ത്രില്ലര്‍, സൈജു കുറുപ്പിന്റെ 'അന്താക്ഷരി'യില്‍ സുധി കോപ്പയും, ക്യാരക്ടര്‍ പോസ്റ്റര്‍