ഇവന്‍ മലയാള സിനിമയില്‍ ഒരു പൊളി പൊളിക്കാന്‍ ചാന്‍സ് ഉണ്ട്:സാജിദ് യാഹിയ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 11 ഏപ്രില്‍ 2022 (08:37 IST)

ജോജു ജോര്‍ജും അനശ്വര രാജനും ഒന്നിക്കുന്ന 'അവിയല്‍' പ്രദര്‍ശനം തുടരുകയാണ്. സിനിമയിലെ സിറാജ് നടന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് നടനും സംഗീത സംവിധായകനുമായ സാജിദ് യാഹിയ.

'ഒരു സിനിമയില്‍ ഇത്രെയും വേഷം അതിമനോഹരമായി ചെയ്യാന്‍ കഴിയുക.... എല്ലാരേയും കൊണ്ട് ചെറുക്കന്‍ പൊളിയാണെന്നു പറയിപ്പിക്കുക......ഇവന്‍ മലയാള സിനിമയില്‍ ഒരു പൊളി പൊളിക്കാന്‍ ചാന്‍സ് ഉണ്ട്.....ഇവനെ ആരും കണ്ടില്ലന്നു നടിക്കരുത്.... 'മൂലയ്ക്ക് കളയുന്ന കല്ലുകള്‍ നാളെ മൂലക്കല്ലായി മാറും അതാണ് സിനിമ!... സിറാജ്'-സാജിദ് യാഹിയ കുറിച്ചു.


ഷാനില്‍ മുഹമ്മദ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ഏപ്രില്‍ ഏഴിന് പ്രദര്‍ശനത്തിനെത്തി . ജോസഫിനു ശേഷം ജോജുവും ആത്മീയയും ഒന്നിക്കുന്ന സിനിമ കൂടിയാണിത്.
കേതകി നാരായണ്‍, ആത്മീയ, അഞ്ജലി നായര്‍, സ്വാതി, പ്രശാന്ത് അലക്‌സാണ്ടര്‍, ഡെയിന്‍ ഡേവിസ്, വിഷ്ണു തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ സിറാജ്ജുദ്ധീന്‍ ആണ് നായകന്‍.പോക്കറ്റ് എസ്‌ക്യൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുജിത് സുരേന്ദ്രനാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :