ചെറുപ്രായത്തിലെ വിവാഹിതനായി മാത്യു, 'ജോ ആന്റ് ജോ ' ഫസ്റ്റ് ലുക്ക് ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 16 ഒക്‌ടോബര്‍ 2021 (14:01 IST)

നിഖില വിമലിനൊപ്പ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ താരങ്ങള്‍ മാത്യു തോമസും നസ്ലന്‍ കെ. ഗഫൂറും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ജോ ആന്റ് ജോ '. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.ചെറുപ്രായത്തില്‍ വിവാഹിതനാകുന്ന മാത്യുവിന്റെ കഥാപാത്രവുമായി ബന്ധപ്പെട്ടാണ് സിനിമ മുന്നോട്ട് പോകുന്നത്.
നവാ?ഗതനായ അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോണി ആന്റണി, സ്മിനു സിജോയ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.അള്‍സര്‍ ഷായാണ് ഛായാഗ്രഹണം.ടിറ്റോ തങ്കച്ചന്റെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം പകരുന്നത്.


ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചര്‍ സ്റ്റുഡിയോസ് ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :