1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Jio studio announces 100 new projects

വമ്പൻ തിരിച്ചുവരവിനൊരുങ്ങി ജിയോ സ്റ്റുഡിയോ, സിനിമകളും വെബ് സീരീസുകളുമടക്കം 100 പ്രൊജക്ടുകൾ വരുന്നു

Jio studio
ജിയോ സ്റ്റുഡിയോസിൻ്റെ വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി 100 പുതിയ പ്രൊജക്ടുകൾ പ്രഖ്യാപിച്ച് കമ്പനി. വിവിധ ഭാഷകളിലായാണ് ജിയോ സ്റ്റുഡിയോ 100 പ്രൊജക്ടുകൾ ചെയ്യുന്നത്. സിനിമകളും  വെബ്സീരീസുകളും ഇതിൽ ഉൾപ്പെടും. ഷാറൂഖ് ചിത്രം ദുങ്കിയും അമിതാഭ് ബച്ചൻ്റെ സെക്ഷൻ 84ഉം ഇതിൽ ഉൾപ്പെടും.
 
രാജ്കുമാർ ഹിറാനി,സൂരജ് ബർജാത്യ,അബ്ബാസ് സഫർ,ആദിത്യ ധർ,അമർ കൗശിക്,പ്രകാശ് ധാ ഉൾപ്പടെ നിരവധി പ്രമുഖ സംവിധായകർ ജിയോ സ്റ്റുഡിയോസ് ഒരുക്കുന്ന പ്രൊജക്ടുകളിൽ ഭാഗമാകും. ഷാഹിദ് കപൂർ,നാനേ പടേക്കർ,അനിൽ കപൂർ,ആമിർഖാൻ,ഭൂമി പഡ്നേക്കർ,ശ്രദ്ധ കപൂർ,കൃതി സനോൻ ഉൾപ്പടെ നിരവധി താരങ്ങൾ ജിയോ സ്റ്റുഡിയോയുടെ പരിപാടിയിൽ പങ്കെടുത്തു.
 
ദുങ്കി, ബ്ലഡിഡാഡി(ഷാഹിദ് കപൂർ),ബേഡിയ 2(വരുണ്ഢവാൻ),സ്ത്രീ2 (രാജ്കുമാർ റാവു),സെക്ഷൻ 84,ബ്ലാക്കൗട്ട്(വിക്രാന്ത് മാസി,മൗനി റോയ്),മുംബൈക്കർ(വിജയ് സേതുപതി) തുടങ്ങി നിരവധി പ്രൊജക്ടുകളാണ് അണിയറയിൽ ജിയോ സ്റ്റുഡിയോസിൻ്റേതായി ഒരുങ്ങുന്നത്.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
അജിത്തിന്റെ കരിയറിയില്‍ ഏറ്റവും വേഗത്തില്‍ ചിത്രീകരിക്കുന്ന സിനിമ,'AK62 വരുന്നു