അഭിറാം മനോഹർ|
Last Modified ബുധന്‍, 12 ഏപ്രില്‍ 2023 (19:41 IST)
ബോളിവുഡിൽ നായികയായി തിളങ്ങിനിന്ന താരമാണ് രവീണ ടണ്ടൻ. അടുത്തിടെയിറങ്ങിയ കെജിഎഫ് എന്ന ചിത്രത്തിൽ താരം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ മകൾ റാഷാ ടണ്ടനൊപ്പം താരം പങ്കുവെച്ച ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ട്രെഡീഷണൽ ലുക്കിലാണ് അമ്മയും മകളും തിളങ്ങിയത്.
ഓറഞ്ച് ഷിഫോൺ സാരിയാണ് രവീണ ധരിച്ചിരിക്കുന്നത്.വി നെക്ലൈനും ഹാഫ് ലെങ്ത് സ്ലീവ്സുമാണ് താരം ധരിച്ചിരിക്കുന്നത്.കോപ് ടോപ്പും മോണാക്രം പ്രിൻ്റഡ് ലെഹങ്ക സ്കർട്ടിലുമാണ് മകൾ റാഷ. 6 ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. നിയന്ത്രണങ്ങളില്ലാതെ എന്നെന്നും ഒന്നിച്ച് എന്നാണ് ചിത്രങ്ങൾക്കൊപ്പം രവീണ കുറിച്ചിരിക്കുന്നത്.