Jersey trailer:നാലുമാസം വൈകിയെത്തിയ റിലീസ്, ആവേശം ചോരാതെ ഷാഹിദ് കപൂര്‍,ജേഴ്‌സിയുടെ ട്രെയിലര്‍ കാണാം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 4 ഏപ്രില്‍ 2022 (14:39 IST)

തെലുങ്ക് ചിത്രമായ ജേഴ്‌സിയുടെ ഹിന്ദി റീമേക്കില്‍ ഷാഹിദ് കപൂറാണ് പ്രധാന വേഷത്തിലെത്തുന്നത്.ഒറിജിനല്‍ സംവിധാനം ചെയ്ത ഗൗതം തിന്നാനുരിയാണ് ഹിന്ദി പതിപ്പും സംവിധാനം ചെയ്തിരിക്കുന്നത്. ട്രെയിലര്‍ ശ്രദ്ധ നേടുകയാണ്.
നേരത്തെ ഡിസംബര്‍ അവസാനത്തോടെ റിലീസ് പ്രഖ്യാപിച്ച ചിത്രം നാല് മാസങ്ങള്‍ക്കുശേഷമാണ് പ്രദര്‍ശനത്തിനെത്തുന്നത്.ഏപ്രില്‍ 14 ന് ചിത്രം റിലീസ് ചെയ്യും.

'അര്‍ജുന്‍ റെഡ്ഡി' എന്ന സിനിമയുടെ ഹിന്ദി റീമേക്കായ കബീര്‍ സിങ്ങിലും ഷാഹിദ് തിളങ്ങി.'നാച്ചുറല്‍ സ്റ്റാര്‍' നാനി , നടി ശ്രദ്ധ ശ്രീനാഥ് എന്നിവര്‍ അഭിനയിച്ച ജേഴ്‌സിയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :