നാളെ എന്റെ ബെർത്‌ഡേ ആണ് മമ്മൂട്ടി അങ്കിൾ ഒന്ന് കാണാൻ വരുമോ? ആശുപത്രി കിടക്കയിൽ നിന്നും കുഞ്ഞാരാധിക: കാണാനെത്തി താരം

അഭിറാം മനോഹർ| Last Modified ഞായര്‍, 3 ഏപ്രില്‍ 2022 (12:34 IST)
സിനിമയിൽ തങ്ങൾ കണ്ട് ഇഷ്ടപ്പെട്ട സൂപ്പർ താരങ്ങളെ നേരിട്ട് കാണണമെന്ന് ആഗ്രഹമുള്ളവരാണ് ആരാധകരിൽ അധികവും. പലപ്പോഴും താരങ്ങൾ തങ്ങളുടെ ആരാധകരെ കാണാനെത്തിയ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്.അത്തരത്തിൽ മമ്മൂട്ടിയെ കാണണമെന്ന് ആശുപത്രി കിടക്കയിൽ വച്ച് ആ​ഗ്രഹം പറഞ്ഞ കുഞ്ഞാരാധികയെ കാണാനെത്തിയിരിക്കുകയാണ് നടൻ.

മമ്മൂട്ടി അങ്കിളെ, നാളെ എന്റെ ബെർത്ഡേയ് ആണ്. മമ്മൂട്ടി അങ്കിൾ എന്നെ ഒന്ന് കാണാൻ വരുമോ' എന്ന് ആശുപത്രി കിടക്കയിൽ കിടന്ന് ചോദിക്കുന്ന കു‍ഞ്ഞിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതേ ആശുപത്രിയിൽ യാദൃശ്ചികമായി എത്തിയതായിരുന്നു മമ്മൂട്ടി. താരത്തോട് ഡോക്ടർമാർ കാര്യം പറഞ്ഞപ്പോൾ തന്നെ കുട്ടിയെ കാണാൻ മമ്മൂട്ടി എത്തുകയായിരുന്നു. പിന്നാലെ പിറന്നാൾ ആശംസകൾ കുഞ്ഞാരാധികയ്ക്ക് നൽകിയാണ് മമ്മൂട്ടി മടങ്ങിയത്.

നിർമാതാവ് ആന്റോ ജോസഫും പേഴ്സണൽ അസിസ്റ്റന്റ് ജോർജും മമ്മൂട്ടിക്ക് ഒപ്പം ഉണ്ടായിരുന്നു. കുഞ്ഞ് ആരാധികയെ കാണാനെത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. ഓർമ നഷ്ടപ്പെടുന്ന അപൂർവരോഗമുള്ള കുട്ടി ആസ്റ്റർ മെഡ്‌സിറ്റിയിലാണ് ചികിത്സയിലുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :