കാലം കാത്തുവെച്ച വിജയം, ജയറാമിന്റെ 'ഓസ്‌ലര്‍' ആദ്യദിനം നേടിയത്, നടന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗ്

Abraham Ozler
കെ ആര്‍ അനൂപ്| Last Modified വെള്ളി, 12 ജനുവരി 2024 (10:27 IST)
Abraham Ozler
കാലം കാത്തു വെച്ചൊരു വിജയം, മലയാളികള്‍ വര്‍ഷങ്ങളായി കാത്തിരിക്കുകയായിരുന്നു ജയറാമിന്റെ ഒരു സിനിമ ആഘോഷമാക്കാനായി. നാലുവര്‍ഷത്തെ ഇടവേള, അതിനിടെ പല അന്യഭാഷ സിനിമകളും വന്നു പോയെങ്കിലും ജയറാമിനെ മലയാളത്തില്‍ മാത്രം കണ്ടില്ല. ഒടുവിലാണ് മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ അബ്രഹാം ഓസ്‌ലര്‍ എന്ന ചിത്രത്തിന്റെ പ്രഖ്യാപനം എത്തിയത്.പതിവ് ട്രാക്കില്‍ മാറ്റി ജയറാമിനെ പരീക്ഷിച്ചത് വിജയം കണ്ടു. സിനിമയുടെ ആദ്യ ബോക്‌സ് ഓഫീസ് കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്.


പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രത്തിന്റെ ഒരു ആകര്‍ഷണം മമ്മൂട്ടിയുടെ അതിഥി വേഷമായിരുന്നു. കേരള ബോക്‌സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം ചിത്രം 2.8 കോടി മുതല്‍ 3 കോടി വരെ ചിത്രം നേടിയിട്ടുണ്ടാകുമെന്നാണ് ആദ്യം ലഭിക്കുന്ന വിവരം.ഇത് ശരിയെങ്കില്‍ ഒരു ജയറാം ചിത്രം നേടുന്ന ഏറ്റവും മികച്ച ഓപണിംഗ് ആയിരിക്കും. നല്ലൊരു വാരാന്ത്യവും സിനിമയ്ക്ക് മുന്നില്‍ കാത്തുനില്‍ക്കുന്നു. ഇതെല്ലാം നിര്‍മ്മാതാക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.ALSO READ:
നൈട്രജന്‍ നല്‍കിയുള്ള വധശിക്ഷയ്ക്ക് അമേരിക്കയില്‍ അനുമതി

2024 ജനുവരി 11 വ്യാഴാഴ്ച, എബ്രഹാം ഓസ്ലറിന് 50.85% തിയറ്റര്‍ ഒക്യുപന്‍സി ലഭിച്ചു.മോണിംഗ് ഷോകള്‍: 42.86%,ഉച്ചകഴിഞ്ഞുള്ള ഷോകള്‍: 34.89%,

ഈവനിംഗ് ഷോകള്‍: 52.83%, നൈറ്റ് ഷോകള്‍: 72.81% എന്നിങ്ങനെയായിരുന്നു കേരളത്തിലെ തിയേറ്ററുകളിലെ ഒക്യുപന്‍സി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :