1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Jananayagan may release on May 8th

പശുവും ചത്തു, മോരിലെ പുളിപ്പും പോയി: ജനനായകൻ മെയ് എട്ടിന് റിലീസ് ചെയ്തേക്കും

jananayagan
സെന്‍സര്‍ ബോര്‍ഡുമായുള്ള നീണ്ട നാളത്തെ പോരാട്ടത്തിനൊടുവില്‍ വിജയ് നായകനാകുന്ന ജനനായകന്‍ തിയേറ്ററുകളിലേക്കെത്തുന്നു. മെയ് എട്ടിന്  സിനിമ ലോകവ്യാപകമായി റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തമിഴ്നാട് നിയമസഭ തിരെഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തിരെഞ്ഞെടുപ്പിന് മുന്‍പായി റിലീസ് ചെയ്യാനുള്ള പദ്ധതിയാണ് ഇതോടെ ഇല്ലാതെയായത്. എച്ച് വിനോദാണ് സിനിമയുടെ സംവിധായകന്‍.
 
കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന സിനിമ ജനുവരിയില്‍ പൊങ്കല്‍ റിലീസായാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ സെന്‍സര്‍ പ്രശ്‌നങ്ങളെ തുടര്‍ന്ന് സിനിമയുടെ റിലീസ് നീളുകയായിരുന്നു. അടുത്തിടെ സിനിമയുടെ പതിപ്പ് ഓണ്‍ലൈനില്‍ ചോരുകയും ചെയ്തിരുന്നു. തമിഴ്നാട് നിയമസഭ തിരെഞ്ഞെടുപ്പിന് ശേഷമാണ് സിനിമ റിലീസിനായി ഒരുങ്ങുന്നത്. വിജയെ വെള്ളിത്തിരയില്‍ അവസാനമായി കാണാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. വിജയ് നായകനാകുന്ന സിനിമയില്‍ പൂജ ഹെഗ്‌ഡെ, മമിത ബൈജു, ബോബി ഡിയോള്‍,പ്രകാശ് രാജ്, പ്രിയാമണി, നരേന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
എന്റെ ആദ്യ 100 കോടി, 'ഭൂത് ബംഗ്ല'യുടെ വിജയത്തില്‍ അക്ഷയ് കുമാറിനും പ്രിയദര്‍ശനും നന്ദി പറഞ്ഞ് വാമിക ഗബ്ബി