കാലത്തിന്റെ സംഗീതസംവിധായകന്‍,ജേക്‌സ് ബിജോയിന് പിറന്നാള്‍ ആശംസകളുമായി ടോവിനോയും പൃഥ്വിരാജും ഉണ്ണിമുകുന്ദനും !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 27 മെയ് 2021 (15:54 IST)

ഇന്നത്തെ കാലത്തിന്റെ സംഗീതസംവിധായകനാണ് ജേക്‌സ് ബിജോയ്. അദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷം ആക്കുകയാണ് സിനിമാലോകം. പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍ , ടോവിനോ തോമസ് തുടങ്ങിയ യുവതാരങ്ങളെ അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

'ജേക്ക്‌സ് ബെജോയിക്ക് ജന്മദിനാശംസകള്‍'- ടോവിനോ കുറിച്ചു.

പൃഥ്വിരാജിന്റെ കുരുതി, കടുവ, ഭ്രമം തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത് ജേക്‌സ് ബിജോയ് ആണ്. പൃഥ്വിരാജ് ഉണ്ണിമുകുന്ദനും ഒന്നിക്കുന്ന ഭ്രമത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.പോലീസ് ഇന്‍സ്പെക്ടറുടെ വേഷത്തിലാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :