'ഒരു അനിയനായും ചേട്ടനായും എന്നും ഞാന്‍ കൂടെ ഉണ്ടാകും';ബ്രദേഴ്‌സ് ഡേ ആശംസകളുമായി ഉണ്ണി മുകുന്ദനും ടോവിനോ തോമസും

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 24 മെയ് 2021 (16:53 IST)

ബ്രദേഴ്‌സ് ഡേ ആശംസകളുമായി ഉണ്ണി മുകുന്ദനും ടോവിനോ തോമസും. തന്റെ സഹോദരനൊപ്പം ഒരു ചിത്രം പങ്കുവെച്ചു കൊണ്ടാണ് ടോവിനോ ബ്രദേഴ്‌സ് ഡേ ആഘോഷിച്ചത്. ഏത് പ്രതിസന്ധി ഘട്ടത്തിലും എന്റെ കൂടെ നില്‍ക്കുന്ന ഒരുപാട് സഹോദരങ്ങളെ എനിക്ക് കിട്ടിയെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.

ഉണ്ണി മുകുന്ദന്റെ വാക്കുകളിലേക്ക്

'സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയത് മുതല്‍ എന്നെ ഇഷ്ടപ്പെട്ട് എന്നെ സ്‌നേഹിച്ചു എന്നെ സപ്പോര്‍ട്ട് ചെയ്ത, എനിക്ക് വേണ്ടി വാദിക്കാനും, ഏത് പ്രതിസന്ധി ഘട്ടത്തിലും എന്റെ കൂടെ നില്‍ക്കുകയും ചെയ്യുന്ന ഒരുപാട് സഹോദരങ്ങളെ എനിക്ക് കിട്ടി. കേരളത്തില്‍ എവിടെ പോയാലും എനിക്ക് വേണ്ടി കാത്തിരിക്കുന്ന അനിയന്മാര്‍ ഉണ്ടെന്ന വിശ്വാസവും സന്തോഷവും എന്റെ കൂടെ എന്നുമുണ്ട്. ഈ ലോക്ക്ഡൗണ്‍ കാലത്ത് നിങ്ങളുടെ പ്രാര്‍ത്ഥനകളും നിങ്ങള്‍ എനിക്ക് അയക്കുന്ന മെസ്സേജുകള്‍ എല്ലാം തന്നെ ഞാന്‍ മനസ്സില്‍ കാത്തു സൂക്ഷിക്കുന്നുണ്ട്. എന്റെ എല്ലാ അനിയന്മാര്‍ക്കും ചേട്ടന്മാര്‍ക്കും ഈ സഹോദരന്റെ ബ്രദേഴ്‌സ് ഡേ ആശംസകള്‍. ഒരു അനിയനായും ചേട്ടനായും എന്നും ഞാന്‍ കൂടെ ഉണ്ടാകും'-ഉണ്ണി മുകുന്ദന്‍ കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :