അനുബന്ധ വാര്‍ത്തകള്‍
- 4 ദിവസം കൂടി,മേരി ആവാസ് സുനോ ഒടിടി റിലീസ്, ട്രെയിലര്‍ ഇന്നെത്തും
- 'ഏതൊരാള്‍ക്കും നിങ്ങള്‍ വളരെ വലിയ ഇന്‍സ്പിരേഷനാണ്';'മേരി ആവാസ് സുനോ'ലെ കഥയോട് ചേര്‍ന്നുനില്‍ക്കുന്ന ജീവിതം !
- 'വീണിടത്ത് കിടക്കുന്നതിലല്ല, അവിടെ നിന്നും എഴുന്നേറ്റ് മുന്നോട്ട് പോകുന്നതാണ് വിജയം'; 'മേരി ആവാസ് സുനോ'യെക്കുറിച്ച് സംവിധായകന്‍ പ്രജേഷ് സെന്‍
- ജയസൂര്യയുടെ ജീവിതത്തിന് നിറംപകരാന്‍ രശ്മിയായി മഞ്ജു വാര്യര്‍,മേരി ആവാസ് സുനോ റിലീസ് നാളെ
- മേരി ആവാസ് സുനോ റിലീസിന് ഇനി രണ്ടു നാള്, ക്യാരക്ടര്‍ പോസ്റ്റര്‍
International Yoga Day 2022: ഒരു കുട്ടിയുടെ അമ്മ, അന്താരാഷ്ട്ര യോഗാ ദിനത്തില്‍ ശിവദ നായര്‍, ചിത്രങ്ങള്‍
എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ കര്‍ണാടകയിലെ മൈസൂര്‍ പാലസ് ഗ്രൗണ്ടില്‍ യോഗ പരിപാടികള്‍ക്ക് തുടക്കമായി. ഈ വര്‍ഷത്തെ തീം 'മനുഷ്യത്വത്തിനായുള്ള യോഗ' എന്നതാണ്. 75,000 സ്ഥലങ്ങളിലാണ് ഇപ്രാവശ്യം യോഗ പരിപാടികള്‍ നടക്കുന്നത്.
ഇപ്പോഴിതാ യോഗ ദിനത്തില്‍ നടി ശിവദ താന്‍ യോഗ ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവെച്ചു.
2015 ഡിസംബര്‍ 14നായിരുന്നു നടി ശിവദ നായര്‍ വിവാഹിതയായത്. ഭര്‍ത്താവ് മുരളി കൃഷ്ണന്‍.അരുന്ധതി എന്നാണ് മകളുടെ പേര്.
2016ല്‍ പുറത്തിറങ്ങിയ 'പ്രണയം വിതുമ്പുന്നു' എന്ന ആല്‍ബത്തിലൂടെയാണ് നടി ശിവദ നായര്‍ ശ്രദ്ധേയയായത്. മലയാളത്തിനു പുറമേ തമിഴിലും ശിവദ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. സിനിമയില്‍ നിന്നും ചെറിയ ഇടവേളയെടുത്തിരിക്കുന്ന നടി വീണ്ടും സിനിമ തിരക്കുകളിലേക്ക് തിരിച്ചെത്തുകയാണ്. അതുകൊണ്ടുതന്നെ ഫിറ്റ്‌നസിന് ഏറെ ശ്രദ്ധ നല്‍കുകയാണ് താരം.